ശബരിമല: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 23ന് അഞ്ഞൂറോളം വരുന്ന സ്ത്രീകള്‍ മല ചവിട്ടാന്‍ സ്ത്രീകളെത്തും. ആ സമയത്ത് സന്നിധാനത്തെ സുരക്ഷാ ചുമതല എസ്പി എസ് ശ്രീജിത്തിന്. വിധി നിലവില്‍ വന്ന ആദ്യ സമയത്ത് ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയും സന്നിധാനത്ത് എത്തിയത് ശ്രീജിത്തിന്റെ സുരക്ഷയിലായിരുന്നു. ഇപ്പോള്‍ വീണ്ടും സ്ത്രീകള്‍ കയറുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വീണ്ടും സുരക്ഷാ ചുമതല ശ്രീജിത്തിനെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഭക്തനായ പോലീസ് ഓഫീസറെ സര്‍ക്കാര്‍ ബലിയാടാക്കുകയായിരുന്നു എന്ന് സംഘപരിവാറും ബിജെപിയും ആരോപണവും ഉന്നയിച്ചിരുന്നു. വിമര്‍ശനത്തിന് ആക്കം കൂട്ടി സന്നിധാനത്ത് ശ്രീജിത്ത് കരഞ്ഞ് കൊണ്ട് ദര്‍ശനം നടത്തുന്ന ഫോട്ടോകള്‍ പുറത്തുവരികയും ചെയ്തു.
ആരോപണങ്ങള്‍ ശക്തമായതോടെ രണ്ടാം ഘട്ട ചുമതലയില്‍ നിന്നും ശ്രീജിത്തിനെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തി. പിന്നീട് എസ്പി യതീഷ് ചന്ദ്രയ്ക്ക് ചുമതല നല്‍കുകയും ചെയ്തു. തന്നെ ഏല്‍പ്പിച്ച ജോലി കൃത്യമായി നടപ്പാക്കി സര്‍ക്കാരിന്റെ കൈയ്യടി നേടി ബിജെപിയുടെ കണ്ണിലെ കരടായി യതീഷ് മലയിറങ്ങുകയും ചെയ്തു.എന്നാല്‍ മൂന്നാം ഘട്ടത്തില്‍ വീണ്ടും ശ്രീജിത്തിന് ചുമതല നല്‍കുകയാണെന്നാണ് റിപ്പോര്‍ട്ട്. 23 ന് വീണ്ടും യുവതികളുടെ സംഘം മലകയറാന്‍ എത്തുമ്പോള്‍ ശ്രീജിത്ത് മലകയറുമോയെന്നാണ് ചര്‍ച്ചയായിരിക്കുന്നത്. അവസാനഘട്ടത്തില്‍ ഐജി എസ് ശ്രീജിത്തിന് വീണ്ടും ചുമതല നല്കിയേക്കുമെന്നും വിവരമുണ്ട്.
തമിഴ്നാട്ടിലെ മനിത എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഈ മാസം 23 ന് വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്നാണ് വിവരം. തമിഴ്നാട് ആസ്ഥാനമാക്കി സ്ത്രീകളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന മനിതി വഴി എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.