ശബരിമല കേസ് വീണ്ടും സുപ്രീം കോടതിയിൽ; യുവതികളെ തടയുന്നവർക്കെതിരെ കേടതിയലക്ഷ്യ നടപടി വേണം

ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോടു നിർദേശിക്കണമെന്ന് ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും.  ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായപരിശോധന അവസാനിപ്പിക്കാൻ പൊലീസിനോടു നിർദേശിക്കണമെന്നും കോടതിവിധി ലംഘിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കുമെതിരെ നടപടി വേണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നുണ്ട്. സർക്കാരിന്റെയും ചീഫ് സെക്രട്ടറിയുടെയും പൊലീസ് മേധാവിയുടെയും നിലപാട് കോടതിയലക്ഷ്യമാണെന്നും ബിന്ദു അമ്മിണി വാദിക്കുന്നുണ്ട്.

സുരക്ഷ ഉറപ്പാക്കാൻ പൊലീസ് തയാറാകുന്നുമില്ല. വിധിക്കു സ്വന്തമായ വ്യാഖ്യാനം നൽകി നടപ്പാക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്ന രീതി അംഗീകരിക്കാവുന്നതല്ല. വിധിക്കു സ്റ്റേ ഇല്ലെന്ന് നവംബർ 13നു സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്. നടപ്പാക്കുന്നതിനെക്കുറിച്ച് ജസ്റ്റിസ് റോഹിന്റൻ നരിമാൻ നൽകിയ നിർദേശങ്ങളോട് മറ്റു ജഡ്ജിമാർ വിയോജിച്ചിട്ടില്ല.കഴിഞ്ഞ 26ന് ശബരിമലയിൽ ദർശനം നടത്താൻ താൻ ശ്രമിച്ചെങ്കിലും സാധ്യമായില്ലെന്നും ബിന്ദു വ്യക്തമാക്കി. കൊച്ചിയിൽ പൊലീസ് കമ്മിഷണറുടെ ഓഫിസിനു മുന്നിൽവച്ച് ആക്രമിക്കപ്പെട്ടതിന്റെ വിശദാംശങ്ങളും അപേക്ഷയിൽ പരാമർശിച്ചിട്ടുണ്ട്.
ബിന്ദുവിന് വേണ്ടി കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ഹാജരാകും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോടാണ് ഇക്കാര്യം ആവശ്യപ്പെടാൻ പോകുന്നത്. ശബരിമല പ്രവേശത്തിന് സംസ്ഥാനത്തിനോട് സംരക്ഷണം നൽകാൻ നിർദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്നാ ഫാത്തിമ സമർപ്പിച്ച ഹർജി അടുത്ത ആഴ്ച പരിഗണിക്കാമെന്നാണ് ഇന്നലെ എസ് എ ബോബ്‌ഡെ പറഞ്ഞത്. ഈ ഹർജികൾ ഭരണഘടനാ ബഞ്ച് തന്നെ പരിഗണിക്കണോ എന്ന കാര്യത്തിൽ തീരുമാനം ഈ ആഴ്ച തന്നെ ചീഫ് ജസ്റ്റിസെടുക്കും.
ശബരിമലയിൽ സ്ത്രീകൾക്കുള്ള പ്രായപരിധി നീക്കണമെന്നും ബിന്ദു അമ്മിണി ഹർജിയിൽ ആവശ്യപ്പെടുന്നു.  ശബരിമലയിൽ പ്രവേശിക്കണമെങ്കിൽ സ്ത്രീകൾ കോടതി ഉത്തരവ് ഹാജരാക്കണമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ പൊലീസ് തയാറാകുന്നുമില്ല. വിധിക്കു സ്വന്തമായ വ്യാഖ്യാനം നൽകി നടപ്പാക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്ന രീതി അംഗീകരിക്കാവുന്നതല്ല. വിധിക്കു സ്റ്റേ ഇല്ലെന്ന് നവംബർ 13നു സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്. നടപ്പാക്കുന്നതിനെക്കുറിച്ച് ജസ്റ്റിസ് റോഹിന്റൻ നരിമാൻ നൽകിയ നിർദേശങ്ങളോട് മറ്റു ജഡ്ജിമാർ വിയോജിച്ചിട്ടില്ല.
Top