മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച ബിഗ് ബോസ് റിയാലിറ്റി ഷോ വിജയി സാബുമോന്‍ മനസു തുറക്കുന്നു. ഒരൊറ്റ റിയാലിറ്റി ഷോയിലൂടെ തന്റെ ഇമേജ് തന്നെ മാറ്റി മറിച്ച വ്യക്തിയാണ് സാബുമോന്‍ അബ്ദുള്‍ സമദ്. മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച ബിഗ്ബോസ് മലയാളത്തിലെ ആദ്യ സീസണ്‍ വിജയിയാണ് സാബുമോന്‍. തരികിട സാബു എന്ന് വിളി പേരുള്ള സാബു ബിഗ് ബോസ് വീട്ടിലെത്തി കുറച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ശക്തനായ മത്സരാര്‍ത്ഥിയാണെന്ന് തെളിയിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസ് തന്നെ മാറ്റിയെന്നും താനിപ്പോള്‍ ശാന്തനാണെന്നും സാബു പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സാബു തന്റെ മനസ്സ് തുറന്നത്.
ഞാനിപ്പോള്‍ ശാന്തനാണ്. പ്രതികരിക്കുന്നതിന് മുന്‍പ് ചിന്തിക്കാന്‍ തുടങ്ങി. ബിഗ് ബോസില്‍ വരുന്നതിനു മുമ്പ് എനിക്ക് വളരെയധികം ധാര്‍ഷ്ട്യം ഉണ്ടായിരുന്നു. ആ ധാര്‍ഷ്യത്തോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഞാന്‍ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ഞാന്‍പ്രതികരിച്ചിരുന്നത്. ആ ധാര്‍ഷ്ട്യം ഇപ്പോള്‍ എനിക്കില്ല. ബിഗ് ബോസിലെത്തി മൂന്നോ നാലോ ആഴ്ച്ചകള്‍ക്ക് ശേഷം ഞാന്‍ എന്നോട് തന്നെ ചോദിച്ചു എനിക്ക് എന്ത് പറ്റിയെന്ന്, പഴയ രീതിയില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും? അത്രയ്ക്ക് ഞാനിപ്പോള്‍ മാറി എന്റെ പഴയ അവസ്ഥകളെകുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. അത് തന്നെയാണ് എന്നിലെ മാറ്റത്തിന്റെ തെളിവും സാബു മോന്‍ പറയുന്നു.
അടച്ചിട്ട സാഹചര്യത്തില്‍ നിന്ന് ഇതുവരെ പുറത്ത് വരാന്‍ സാധിച്ചിട്ടില്ല. ചുറ്റുപാടുമുള്ള ചെറിയ ശബ്ദങ്ങള്‍ പോലും വളരെയധികം അലോസരപ്പെടുത്തുകയാണ്. എന്റെ സുഹൃത്തുക്കള്‍ കാണാന്‍ വരുന്നത് പോലും എന്നെ അസ്വസ്ഥനാക്കുന്നു. മറ്റുള്ളവര്‍ക്കും ഇതേ അനുഭവങ്ങള്‍ ഉണ്ടെന്ന് അറിയാന്‍ സാധിച്ചു. പലരും സാധാരണ നിലയിലേക്കെത്താന്‍ ആഴ്ച്ചകളെടുത്തു. ബിഗ് ബോസിലെ ടാസ്‌ക്കുകളാണ് ആ ദിനങ്ങളില്‍ അല്‍പ്പമെങ്കിലും വിനോദം നിലനിര്‍ത്തിയിരുന്നത്. ടാസ്‌ക്കില്ലായിരുന്നെങ്കില്‍ മാനസിക പരീക്ഷണത്തിന്റെ മറ്റൊരു തലത്തിലേക്ക് ബിഗ് ബോസ് ഞങ്ങളെ എത്തിച്ചേനെ. ജയില്‍ അനുഭവങ്ങളെ കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും ആ അനുഭവങ്ങള്‍ അടുത്തറിഞ്ഞത് ബിഗ്ബോസിലൂടെയാണ്.