കാത്തിരിപ്പിന് വിരാമം, ബിഗ്‌സ്‌ക്രീനില്‍ സച്ചിന്‍ അവതരിക്കുന്നു; റിലീസിംങ് ഡേറ്റ് പുറത്ത് വിട്ട് ക്രിക്കറ്റ് ദൈവം

മുംബയ്: ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. ക്രിക്കറ്റ് ദൈവം തന്നെ തന്റെ ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.  സച്ചിന്റെ കഥ പറയുന്ന ചിത്രം മെയ് 26ന് തിയറ്ററുകളിലെത്തും.
ആരാധകര്‍ ഏറെ കാലമായി പ്രതീക്ഷിച്ചിരിക്കുകയാണ് ക്രിക്കറ്റ് ദൈവം വെള്ളിത്തിരയില്‍ അവതരിക്കുന്ന ദിവസം. നേരത്തെ, ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇത് ചിത്രത്തെ ആരാധകര്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്ന് തെളിയിക്കുന്നതായിരുന്നു. കോടിക്കണക്കിന് പ്രേക്ഷകരാണ് ദിവസങ്ങള്‍ കൊണ്ട് ടീസര്‍ കണ്ടത്.

എന്നാല്‍ ആരാധകളുടെ കാത്തിരിപ്പിന് വിരാമമിട്ട് സച്ചിന്‍ തന്നെയാണ് സച്ചിന് എ ബില്യണ് ഡ്രീംസ് എന്ന ചിത്രത്തിന്റെ റിലീസിംഗ് ദിവസം പുറത്ത് വിട്ടത്. എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരമിതാ, തീയ്യതി കുറിച്ച് വച്ചോളു എന്ന അടിക്കുറിപ്പോടെയാണ് തന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി സച്ചിന്‍ പുറത്ത് വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ പറഞ്ഞ ധോനി ദ അണ്‍ റ്റോള്‍ഡ് സ്‌റ്റോറി വന്‍ വിജയമായിരുന്നു നേടിയത്. ഇതോടെ സച്ചിന്റെ സിനിമയെ കുറിച്ചും വന്‍ പ്രതീക്ഷയാണ് ആരാധകരില്‍ ഉയര്‍ന്നത്. ധോണിയുടെ ചിത്രത്തിന്റെ ഒപ്പമായിരുന്നു സച്ചിന്റെ ടീസറും പുറത്തിറങ്ങിയത്.

ജെയിംസ് എസ്‌കെയ്ന്‍ സംവിധാനവും എ.ആര്‍ റഹ്മാന്‍ സംഗീതവുമൊരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടതും സച്ചിനായിരുന്നു. എന്നാല്‍ സച്ചിനായി അഭിനയിക്കുന്നത് ആരാണെന്ന് ഇതുവരെ വ്യക്തമായയിട്ടില്ല.

Top