സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു; ലഹരിക്കെതിരെ സച്ചിന്‍ കേരളത്തിനുവേണ്ടി രംഗത്തിറങ്ങും

തിരുവനന്തപുരം: കേരള ബ്‌ളാസ്റ്റേഴ്‌സ് ടീമിന്റെ സഹ ഉടമയും ബ്രാന്‍ഡ് അംബാസിഡറുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ 11 ഓടെയായിരുന്നു തിരുവനന്തപുരത്ത് സച്ചിന്‍ പിണറായി വിജയനെ സന്ദര്‍ശിച്ചത്.

കേരള ബ്‌ളാസ്റ്റേഴ്‌സ് ടീമിന്റെ പുതിയ ഉടമകളും തെലുങ്ക് ചലച്ചിത്ര താരങ്ങളുമായ ചിരഞ്ജീവി, നാഗാര്‍ജുന , നടന്‍ അല്ലു അര്‍ജ്ജുന്റെ പിതാവ് അല്ലു അരവിന്ദ്, സച്ചിന്റെ ഭാര്യ അജ്ഞലി എന്നിവരും സച്ചിനോടൊപ്പം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേരളബ്‌ളാസ്റ്റേഴ്‌സിന്റെ പുതിയ ഉടമകളെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തുകയും ഫുട്‌ബോളിനെ കൂടുതല്‍ ജനകീയമാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ തേടുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കായിക മന്ത്രി ഇ പി ജയരാജന്‍, ധനമന്ത്രി തോമസ് ഐസക്ക് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം സന്ദര്‍ശന വേളയില്‍ ഉണ്ടായിരുന്നു. സന്ദര്‍ശനത്തിന് ശേഷം സച്ചിനും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തവാര്‍ത്താസമ്മേളനവും നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെറുപ്രായത്തില്‍ തന്നെ കേരളത്തിലെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താനുള്ള കേരളബ്‌ളാസ്റ്റേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരനായി കേരളത്തില്‍ റെസിഡന്റ്യല്‍ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കണമെന്ന് ബ്‌ളാസ്റ്റേഴ്‌സ് ഉടമകളോസ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ ആവശ്യം സച്ചിനും സുഹൃത്തുക്കളും അംഗീകരിച്ചിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഇതു കൂടാതെ മദ്യത്തിനും മയക്കുമരുന്നിനുമെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണപരിപാടികളില്‍ സച്ചിന്റെ പേര് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ സച്ചിന്റെ അനുവദം തേടിയിട്ടുണ്ട്. ഇത് സച്ചിന്‍ വളരെ സന്തോഷത്തോടെ അംഗീകരിച്ചതായും പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ മറ്റ് നടപടികള്‍ അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപെട്ട് നടത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളബ്‌ളാസ്റ്റേഴ്‌സിന്റെ സഹഉടമകളെ മുഖ്യമന്ത്രിയെ പരിചയപ്പെടുത്താനും ബ്‌ളാസ്റ്റേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ തേടാനുമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. സര്‍ക്കാരിന്റെ മികച്ച പ്രതികരണമാണ് ഇതില്‍ ലഭിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സച്ചിന്‍ പറഞ്ഞു.

Top