ക്രിക്കറ്റ് ദൈവത്തിന് കായിക ഓസ്‌കർ…ലോറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം.ഇന്ത്യക്ക് വാനോളം അഭിമാനിക്കാം.

ബെർലിൻ :കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറിയസ്‌ പുരസ്‌കാരം ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്‌. 2011ലെ ഇന്ത്യയുടെ ക്രിക്കറ്റ്‌ ലോകകപ്പ്‌ വിജയ നിമിഷത്തിനാണ്‌ അംഗീകാരം. വോട്ടെടുപ്പിൽ സച്ചിൻ ഒന്നാമതെത്തുകയായിരുന്നു. ലോറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്‌ സച്ചിൻ.2011 ലെ ലോകകപ്പ് വിജയ നിമിഷമാണ് പുരസ്കാരത്തിന് അദ്ദേഹത്തിനെ അർഹനാക്കിയത്.

ലോകകപ്പ് വിജയത്തിന് ശേഷം സച്ചിനെ സഹതാരങ്ങൾ തോളിലേറ്റി നടന്നതിനെ ‘ഒരു ദേശത്തിന്റെ തോളിലേറ്റപ്പെട്ട’ നിമിഷമെന്നാണ് ലോറിയസ് വിശേഷിപ്പിച്ചത്.ഈ വർഷത്തെ മികച്ച കായികതാരത്തിനുള്ള ലോറിയസ് അവാർഡ് ഫുട്ബോൾ താരം ലയണൽ മെസിയും ഫോർമുല വൺ റേസർ ലൂയി ഹാമിൽട്ടണും പങ്കിട്ടു. മെസിയുടേത് ഒരു ടീം കായികയിനത്തിലെ താരത്തിന് ലഭിക്കുന്ന ആദ്യ ലോറിയസ് പുരസ്കാരമാണ്. സ്​പോർട്​സ്​ വുമൺ ഓഫ്​ ദ ഇയർ പുരസ്​കാരം യു.എസ്​ ജിംനാസ്​റ്റിക്​സ്​ താരം സിമോണി ബെയ്​ൽസ്​ സ്വന്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാഴ്​സലോണ ജേഴ്​സിയിൽ 600ാം ഗോൾ തികക്കുകയും ആറാം തവണ ലാ ലിഗ ടോപ്​സ്​കോററാവുകയും ആറാം ബാലൻഡി ഓർ പുരസ്​കാ​രം നേടുകയും ചെയ്​ത മെസി പോയവർഷം ഫുട്​ബാളിലെ ഒരുപിടി പുരസ്​കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അതിവേഗ കാറോട്ട മത്സരമായ ഫോർമുല വൺ സർക്യൂട്ടിൽ ആറാം കിരീടം നേടിയാണ്​ ഹാമിൽട്ടൺ തിളങ്ങിയത്​. മികച്ച ടീമിനുള്ള പുരസ്കാരം സ്പാനിഷ് ബാസ്കറ്റ് ബാൾ ടീം നേടി.

 

Top