കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കൂടിക്കാഴ്‌ച നടത്തി

കൊച്ചി: കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുമായി കൂടിക്കാഴ്‌ച നടത്തി. കൊച്ചിയിലെ സഭാ ആസ്‌ഥാനത്തായിരുന്നു കൂടികാഴ്‌ച. ചര്‍ച്ച അര മണിക്കൂറോളം നീണ്ടു. കര്‍ദിനാളിന്റെ അനുഗ്രഹം വാങ്ങാനാണ്‌ എത്തിയതെന്നു സദാനന്ദ ഗൗഡ മാധ്യമങ്ങളോട്‌ പറഞ്ഞു.
കേരളത്തില്‍ അസ്‌പൃശ്യമായ പലയിടങ്ങളിലും ബി.ജെ.പിക്ക്‌ ഇപ്പോള്‍ സ്വീകാര്യതയുണ്ട്‌. രാഷ്ര്‌ടീയം ചര്‍ച്ചാവിഷയമായില്ല. പൊതുവിഷയങ്ങള്‍ സംസാരിച്ചതായി അദ്ദേഹം അറിയിച്ചു. രാജ്യത്ത്‌ മത- ജാതി വിദ്വേഷം പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളിലും സംഭവങ്ങളിലും കര്‍ദിനാള്‍ കേന്ദ്രമന്ത്രിയെ ആശങ്ക അറിയിച്ചു.

Top