ആരാണ് സജീവ് ജോസഫ്? കോടികളുടെ തിളക്കത്തില്‍ മുങ്ങുന്ന കോണ്‍ഗ്രസില്‍ ഈ സാധാരണക്കാരനായ നേതാവിനെ നിങ്ങളറിയുമോ?

പാര്‍ട്ടിക്കുവേണ്ടി ജീവനും ജീവിതവും മാറ്റിവച്ചരുടെ കണ്ണീരും രക്തവും ഉണ്ട് കോണ്‍ഗ്രസെന്ന മാഹാ പ്രസ്ഥാനത്തിനു പിന്നില്‍….സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ പിന്തുണയും പ്രവര്‍ത്തനങ്ങളുമാണ് ഇന്നും കോണ്‍ഗ്രസിനെ കേരളത്തിലെ മഹാ പ്രസ്ഥാനമായി നിലനിര്‍ത്തുന്നത്… ചതിയും വഞ്ചനയുമില്ലാത്ത പ്രസ്ഥാനത്തിനുവേണ്ടി ജീവിതം മാറ്റിവച്ച കോണ്‍ഗ്രസിനും നേതാക്കള്‍ക്കും വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറായ കുടുംബങ്ങളെ കോണ്‍ഗ്രസ് കയ്യൊഴിയുകയാണോ…………. നിരവധി തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്നിട്ടും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സ്‌നേഹപൂര്‍വ്വമായ അഭ്യര്‍ത്ഥനയ്ക്കുമുന്നില്‍ പലതവണ മാറ്റിനിര്‍ത്തപ്പെട്ട സജീവ് ജോസഫ് എന്ന കോണ്‍ഗ്രസുകാരനെ കുറിച്ച് കൂടുതല്‍ എത്രപേര്‍ക്കറിയാം.. ഇരിക്കൂരിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവസാനം വരെ പേരുകാരനായി ഒടുവില്‍ കെസി ജോസഫിനു വേണ്ടി മാറ്റിനിര്‍ത്തപ്പെട്ട സജീവ് ജോസഫ് ഇന്നും കോണ്‍ഗ്രസിനൊപ്പമുണ്ട്….വിഷമങ്ങളും പരാതികളുമില്ലാതെ….പക്ഷെ പ്രസ്ഥാനത്തിനുവേണ്ടി…ജീവിതം മാറ്റിവച്ച ഈ പാവപ്പെട്ട മലയോര കര്‍ഷക കുടുംബത്തിലെ യുവാവിനോട് കേരളത്തിലെ കോണ്‍ഗ്രസ് ചെയ്യുന്നത് പൊറുക്കാനാകാത്ത തെറ്റല്ലേ…?
കെ പി സി സി ജനറല്‍ സെക്രട്ടറി എന്ന ഉന്നത പദവിയിലിരിക്കുന്ന, എപ്പോഴും ചിരിച്ച മുഖത്തോടെ ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും ഇടപഴകുന്ന സജീവ് ജോസഫിനെയാണ് നമ്മളൊക്കെ കണ്ടിട്ടുള്ളു.
ജീവിതത്തിന്റെ കയ്പ്പുനീര് ഒരുപാട് കുടിക്കുകയും എടുത്ത് പറയാന്‍ പറ്റിയ ഒരു ബാല്യം പോലും ഇല്ലാതിരിക്കുകയും ചെയ്യ്ത സജീവ് ജോസഫ് എന്ന പച്ചമനുഷ്യനെ എത്രപേര്‍ക്കറിയാം?
ഞാനൊരു കഥ പറയാം… കേട്ടുകഥയാണെന്ന് തോന്നാവുന്ന ഒരു ജീവിത കഥ.

പണ്ട്, ഏകദേശം അര നൂറ്റാണ്ട് മുന്‍പ് മധ്യകേരളത്തിലെ കടുത്തുരുത്തിയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുത്ത, ദരിദ്രരില്‍ ദരിദ്രനായ ഒരു ബ്ലോക്ക് പ്രസിഡന്റ് ഉണ്ടായിരുന്നു കോണ്‍ഗ്രസിന്. പേര് ജോസഫ്.
ദാരിദ്ര്യത്തിന്റെ പരകോടിയില്‍, അന്നന്ന് വേണ്ടുന്ന അന്നത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍, ഒന്നിട്ടാല്‍ പത്ത്കിട്ടുന്ന, രൂപയ്ക്ക് ഒരേക്ര വനം കിട്ടുന്ന മലബാറ് എന്ന സ്വാപ്നദേശത്തേക്ക് കുടിയേറാന്‍ ജോസഫും കുടുംബവും തീരുമാനിച്ചു. അങ്ങനെ കണ്ണൂരിലെത്തിയ ഈ അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, കണ്ണൂരിലെ ഇരിട്ടിയിലെ മലയോരത്ത് കുറച്ചു സ്ഥലം മേടിച്ചു ഒരുകുടിലു പണിതു…
അന്ന് തന്റെ കുടുംബ പേരിനു പകരം, തന്റെ ആരാധനാപുരുഷനായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ വീട്ടുപെരായ ‘ആനന്ദഭവന്‍’ എന്ന് ആ കുടിലിനു അദ്ദേഹം പേരിട്ടു.കൃഷിയും കൂലിപ്പണിയുമായി കുടുംബം പുലര്‍ത്തുമ്പോഴും കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ അദ്ദേഹം തന്റെ സമയവും ചെമ്പ് നാണയങ്ങളും ഉപയോഗിച്ചു.Sajeev joseph -Sonia Gandhi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസഫിന് ഒരു മകനുണ്ടായപ്പോള്‍ ആ മകന് എന്ത് പേരിടണം എന്ന് ആ പിതാവിന് ഒരു സംശയവും ഇല്ലായിരുന്നു. തന്റെ പ്രസ്ഥാനത്തിന്റെ ജീവാത്മാവായ ഇന്ദിരാഗാന്ധിയുടെ മകന്റെ പേര് തന്നെ ജോസഫ് ആ മകനിട്ടു… ‘രാജീവ്’. ജോസഫിനു പിന്നെയും ഒരു മകന്‍ ജനിച്ചു. ആ മകന്റെ പേരിടാനും അദേഹത്തിനു ഒന്നും ആലോചിക്കാനില്ലായിരുന്നു. ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ മകന്റെ, സഞ്ജയ് ഗാന്ധി എന്ന് നാമൊക്കെ ഇപ്പോള്‍ അറിയുന്ന, ആ മകന്റെ യഥാര്‍ത്ഥ പേര്, തന്റെ മകനും ജോസഫ് നല്‍കി. ‘സജീവ്’.
ആ സജീവ് ആണ് ഇപ്പോഴത്തെ നമ്മുടെ പ്രിയങ്കരനായ സജീവ് ജോസഫ്.
തീര്‍ന്നില്ല.

സജീവിന്റെ എട്ടാം ക്ലാസ്സിലെത്തിയപ്പോഴേക്കും കുടുംബത്തിലെ ദാരിദ്ര്യം അതിന്റെ ഉച്ചകോടിയിലെത്തി…. ഹൃദയം നുറുങ്ങുന്ന വേദനയോടെ തന്റെ മകനെ അനാഥാലയത്തിലാക്കാന്‍ ആ പിതാവ് തീരുമാനിച്ചു….

sajeev joseph k sudhakaran
ആനന്ദ ഷേണായ് എന്നാ ഗൗഡ സാരസ്വത ബ്രാഹ്മണന്‍ തന്റെ ജാതികെട്ടുകളെല്ലാം പൊട്ടിച്ചെറിഞ്ഞു ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി, സ്വാമിആനന്ഥതീര്‍തഥനായി. ഗുരുവിന്റെ അവസാന ശിഷ്യനായ, കേരളത്തിലെ ജാതി വ്യവസ്ഥക്കെതിരെ പടപൊരുതുകയും അധസ്ഥിതരുടെ ജീവിതോനതിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത അദ്ദേഹം പയ്യന്നൂരില്‍ ‘ശ്രീ നാരായണ വിദ്യാലയ’ എന്ന ആശ്രമം സ്ഥാപിച്ചു. അവിടെ ദരിദ്രരായ കുട്ടികളെ താമസിപ്പിക്കുകയും പരിസരത്തെ സ്‌കൂളുകളില്‍ അയച്ചു പഠിപ്പിക്കുകയും ചെയ്തൂ അദ്ദേഹം.

ജോസഫ് മകനെ ശ്രീ നാരായണ വിദ്യാലയത്തില്‍ ചേര്‍ത്തു… ഹൃദയം നുറുങ്ങുന്ന വേദനയോടെ ആ പിതാവ് തിരിച്ചുപോയി. ശ്രീ നാരായണ വിദ്യാലയയില്‍ അധസ്ഥിതര്‍ക്കും അനാഥര്‍ക്കും ദലിതര്‍ക്കൊപ്പം പഠിച്ച ഏക ക്രിസ്ത്യാനിയായിരുന്നു സജീവ്. അവിടെ പഠിച്ച സജീവ് നല്ല മാര്‍ക്കോടെ എസ്എസ് എല്‍ സി പാസ്സായി. സ്വാമി ആനന്ഥതീര്‍ത്ഥനെ, അദ്ധേഹത്തിന്റെ അന്ത്യനാളുകളില്‍ പരിചരിക്കുകയും ചെയ്തു സജീവ്.

പിന്നീട് പല നല്ലമനസ്സുകളുടെ സഹായത്താല്‍ പ്രിഡിഗ്രി ഡിഗ്രി വിദ്യാഭ്യാസത്തിനായി കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ എത്തിയ സജീവ്, കെഎസ് ൃയു വിന്റെ പ്രവര്‍ത്തകനാവുകയും അവിഭക്ത കാലിക്കറ്റ് സര്‍വ്വകലാശാലയുടെ യുണിയന്‍ ചെയര്‍മാനാകുകയും ചെയ്തു. പിന്നീട് നിയമ ബിരുദം പഠിക്കുമ്പോഴും കെഎസ്‌യു പ്രവര്‍ത്തനം തുടര്‍ന്നു.

അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ തുടര്‍ന്ന സജീവ്, ഇന്ത്യയിലെ ഏറ്റവും മികച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനുള്ള പുരസ്‌കാരം സോണിയാഗാന്ധിയില്‍ നിന്നും വാങ്ങിയിട്ടുണ്ട്.

Sajeev -siby
പിന്നീട് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌നേതൃത്വം ഏറ്റെടുത്തപ്പോള്‍ കെഎസ്‌യു യുത്ത്‌കോണ്‍ഗ്രസ് സംഘടനകളെ ശക്തിപ്പെടുതാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആ ശ്രമങ്ങളുടെ ഒന്നാമത്തെ ചുവടായിരുന്നു യൂത്ത്‌കോണ്‍ഗ്രസിന് ഒരു അന്വേഷണ കമ്മിഷന്‍ ഉണ്ടാക്കുക എന്നത്. രാജ്യമെമ്പാടുമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണങ്ങളുണ്ടായാല്‍ അവ അന്വേഷിച്ചു കൃത്യമായ വിവരങ്ങള്‍ നല്‍കുകയും പാര്‍ട്ടിതല ശിക്ഷാനടപടികള്‍ സ്വീകരിക്കുകയുമായിരുന്നു കമ്മീഷന്റെ ഉത്തരവാദിത്വം. അതിനായി പ്രലോഭനങ്ങള്‍ക്കു വശപ്പെടാതിരിക്കുന്ന, അഴിമതി തൊട്ടുതീണ്ടാത്ത, കറകളഞ്ഞ വ്യക്തിത്വമുള്ള, അടിയുറച്ച കോണ്‍ഗ്രസ് പാരമ്പര്യമുള്ള, ഒരു യുവ നേതാവിനെ രാഹുല്‍ഗാന്ധി രാജ്യമെമ്പാടും അന്വേഷിച്ചു. ആ അന്വേഷണം എത്തിയത് സജീവിലായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ അന്വേഷണ കമ്മിഷന്‍ തലവനായിരിക്കെ ശാസ്ത്രീയമായി അന്വേഷണം നടത്തി നീതിനിര്‍വ്വഹണം നടത്തുന്ന അദ്ദേഹത്തിന്റെ രീതികള്‍ രാഹുല്‍ഗാന്ധിക്കു പോലും ഒരത്ഭുതമായിരുന്നു.. ശാസ്ത്രീയമായി എന്ന് പറഞ്ഞാല്‍ തെളിവുകളും രേഖകളും ലാബുകളില്‍ അയച്ചു പരിശോധിക്കുകയും വിദഗ്ധരെ ഉപയോഗിച്ച് ആധികാരിത ഉറപ്പുവരുത്തുകയും ചെയ്യുമായിരുന്നു അദ്ദേഹം. താന്റെ തെറ്റായ നിരീക്ഷണങ്ങല്‍ മൂലം ഒരാളുടെയും രാഷ്ട്രീയ ഭാവി നശിച്ചു പോകരുതെന്ന ഒറ്റ നിര്‍ബന്ധ ബുദ്ധിയായിരുന്നു അതിനു കാരണം.

ഇത്രയൊക്കെ ആണെങ്കിലും 10 സെന്റ് സ്ഥലം മാത്രമാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ആകെ സ്വത്ത്. സുഹൃത്തുക്കളും അഭ്യൂദയാകാംഷികളും ചേര്‍ന്ന് വാങ്ങി നല്‍കിയ ഒരുകാറും. അധ്യാപികയായ ഭാര്യയുടെ അകമഴിഞ്ഞ പിന്തുണയില്‍ മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞുപോകുന്നത്.ദരിദ്രനായ ഇദേഹത്തിന്റെ ഇരിക്കൂരിനെ പ്രധിനിധീകരിക്കാനുള്ള അവസരമാണ് ചില രാഷ്ട്രീയ മേലാളന്‍മാരുടെ പിടിവാശിക്ക് മുന്‍പില്‍ നിഷേധിക്കപ്പെടുന്നത്. തന്റെ പിതാവുള്‍പ്പെടെയുള്ളവര്‍ വളര്‍ത്തി വലുതാക്കിയ തന്റെ യുവത്വം പാര്‍ട്ടിക്കുവേണ്ടി ചിലവഴിച്ച കോണ്‍ഗ്രസിന്റെ മണ്ണില്ലാണ് സജീവിന് സീറ്റ് നിഷേധിക്കപ്പെട്ടത് എന്നതാണ് ഏറ്റവും സങ്കടകരം…

Top