കണ്ണൂർ :കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഉരുക്കു കോട്ടയായ ഇരിക്കൂറിൽ ഇത്തവണ റിക്കാർഡ് വിജയം കോണിയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട യുവ പ്രതിഭ മത്സര രംഗത്തിറങ്ങിയിരിക്കയാണ് വിജയത്തിൽ സംശയം ഇല്ല .എന്നാൽ ഭൂരിപക്ഷ എത്ര എന്ന് മാത്രമേ സംശയമുള്ളൂ .നിലവിലെ ട്രെൻഡ് അനുസരിച്ച് ഇരുപത്തി ആയ്യായിരത്തിൽ അധികം ഭുരിപക്ഷം നേടുമെന്നാണ് മണ്ഡലത്തിൽ നിന്നുള്ള വിവരങ്ങൾ .വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായി. കെ എസ് എയുവിന്റെ പ്രദേശിക ഘടകം മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശിയ തലം വരെ എത്തിനില്‍ക്കന്ന സംഘാടനാ പ്രാഗല്‍ഭ്യവും, നാട്ടിലെ ജനകീയതയും കൈമുതലാക്കിയാണ് കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സജീവ് ജോസഫ് ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്താനൊരുങ്ങുന്നത്.
ഇരിക്കൂർ ഉളിക്കൽ ആനന്ദഭവനിലേക്ക് പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന ആ ലാളിത്യമാർന്ന മുഖം പരിണിത പ്രഞ്ജനായ ഒരു രാഷ്ട്രീയക്കാരന്റേതല്ല.കുടുംബാംഗത്തെ പോലെ സ്വീകരിച്ചിരുത്തുന്ന, സുഖാന്വേഷണങ്ങൾക്കൊപ്പം ഭക്ഷണം വിളമ്പുന്ന ടീച്ചറും മകളും അന്യരാണെന്ന് തോന്നാറുമില്ല.ഇണമുറിയാതെ ആനന്ദഭവനിൽ വന്നുപോകുന്ന മുഖങ്ങളിലെല്ലാം പുഞ്ചിരി നിഴലിക്കാറുമാണ് പതിവ്.പിന്നെ എന്താണ് അദ്ദേഹം പറഞ്ഞുവെക്കുന്ന രാഷ്ട്രീയം?
അവഗണിക്കപ്പെട്ടപ്പോഴും ചേർന്നു നിൽക്കാനുള്ള രാഷ്ട്രീയം.കുത്തിനോവിക്കുമ്പോഴും വിട്ടുനിൽക്കാതിരിക്കാനുള്ള രാഷ്ട്രീയം.കടം പറയുമ്പോഴും കടമ മറക്കാത്ത രാഷ്ട്രീയം.വെറുപ്പിന്റെ രാഷ്ട്രീയമല്ല,വേറിട്ട രാഷ്ട്രീയം.
കഴിഞ്ഞ 9 വർഷമായി ഇരിക്കൂറിൽ നിന്നുള്ള കോൺഗ്രസ് സംഘടന പ്രവർത്തനം വിലയിരുത്തുന്ന, പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുന്ന ഏക കെ പി സി സി ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. ഒപ്പം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ വിദേശകാര്യ സെക്രട്ടറി എന്ന ചുമതലയും അദ്ദേഹം നിർവ്വഹിക്കുന്നു.
1986 – ൽ പഠനകാലത്ത് പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആയി പൊതുപ്രവർത്തനവും കോൺഗ്രസ് രാഷ്ട്രീയവും ആരംഭിച്ച ഈ മാതൃക പൊതുപ്രവർത്തകൻ കടന്നുവന്ന സംഘടനാ വഴികൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വളർച്ചയുടെ നാൾവഴികൾ കൂടിയാണ്.
1988 – ഇന്ത്യൻ യൂത്ത് കോൺഗ്രസ് ബൂത്ത് സെക്രട്ടറി
1987 – ദസ്ത നായിക്, സേവാദൾ വാർ കമ്മിറ്റി
1988 – ചീഫ് ഓർഗനൈസർ, കോൺഗ്രസ് സേവാദൾ ഉളിക്കൽ മണ്ഡലം കമ്മിറ്റി
1987-90 ചീഫ് ഓർഗനൈസർ, കോൺഗ്രസ് സേവാദൾ ഇരിക്കൂർ അസംബ്ലി
1989 – കെ എസ് യു കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് പ്രസിഡന്റ്
1992 – കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ
1991-92 ചെയർമാൻ, നിർമ്മലഗിരി കോളേജ് യൂണിയൻ
1992-95 കെ എസ് യു തലശ്ശേരി താലൂക്ക് പ്രസിഡന്റ്
1995-2002 കെ എസ് യു, കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ
1992-93 പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻ
2002-2007 കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്
2007-2009 യൂത്ത് കോൺഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
2013-2015 കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന് കീഴിലുള്ള ‘നെഹ്‌റു യുവകേന്ദ്ര സംഗാതൻ’ ബോർഡ് ഓഫ് ഗവർണിങ് മെമ്പർ,തുടങ്ങി അദ്ദേഹം ഈ പ്രസ്ഥാനത്തിനുവേണ്ടി ഏറ്റെടുത്തു നിറവേറ്റിയ ഉത്തരവാദിത്വങ്ങളും അവ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങളിൽ സൃഷ്ടിച്ച ചലനങ്ങളും ചെറുതല്ല.
2006 ൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയിരിക്കെ രാജ്യത്തെ ഏറ്റവും മികച്ച യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന അവാർഡിന് അദ്ദേഹം അർഹനായത് മായ്ക്കാനാവാത്ത ചരിത്രമാണ്.
2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ രാജകുമാരൻ ശ്രീ. രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയുടെ ചുമതല അടക്കം വഹിച്ച, പ്രിയപ്പെട്ടവർ സജീവേട്ടൻ എന്ന് മാത്രം വിളിക്കാൻ ഇഷ്ടപ്പെടുന്ന അഡ്വ. സജീവ് ജോസഫ് എ ഐ സി സി യുടെയും കെ പി സി സി യുടെയും വിവിധ സംസ്ഥാനങ്ങളിലെ ഉൾപ്പാർട്ടി തിരഞ്ഞെടുപ്പുകളും, പൊതുതിരഞ്ഞെടുപ്പുകളുമടക്കം നേരിടാൻ പാർട്ടി സ്ഥിരം ചുമതല ഏൽപ്പിക്കാറുള്ള ദീക്ഷണശാലിയാണ്. ഏറ്റവുമൊടുവിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിലെ ശ്രദ്ധാകേന്ദ്രം ‘ലിസണിഗും’,തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തലിന് ജില്ലകളിൽ സഞ്ചരിച്ച് അദ്ദേഹം നേതൃത്വം കൊടുത്ത ‘പാസ്സ്’ അടക്കം അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തവയാണ്.
ഇവയൊക്കെയാണെങ്കിലും നിർണ്ണായക സ്ഥാനങ്ങളുടെ പരിഗണനക്കടുത്തെത്തുമ്പോൾ ഗ്രൂപ്പ് വീതം വെപ്പുകളുടെ അരിപ്പക്കണ്ണുമായെത്തി, അരിച്ചിറങ്ങാത്തവ അരച്ചിറക്കുന്ന പ്രതിഭാസമാണെന്നും.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ സീറ്റ് അർഹതക്കുള്ള അംഗീകാരമായി അഡ്വ. സജീവ് ജോസഫിന് നൽകാൻ അണികളും, നേതൃത്വവും, ഹൈക്കമാന്റും തീരുമാനമെടുത്തെങ്കിലും ചില തത്പരകക്ഷികളുടെ പിടിവാശിക്ക് മുൻപിൽ വിനയവിധേയനായി വിട്ടുവീഴ്ച്ച ചെയ്ത്,
‘പ്രസ്ഥാനമാണ് ജീവൻ’ എന്ന് പ്രഖ്യാപിച്ച അഡ്വ. സജീവ് ജോസഫിനെ അധികമാരും മറക്കാനിടയില്ല.
അതേ തിരഞ്ഞെടുപ്പിൽ കെ പി സി സി യുടെ ഇലക്ഷൻ പ്രചരണത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടാണ് പ്രസ്ഥാനം നെഞ്ചേറ്റുന്ന പ്രവർത്തകർക്കിടയിൽ അദ്ദേഹം വികാരമായത്.
ഒന്നുറപ്പാണ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി, ആയുസ്സിന്റെ മുക്കാൽ പങ്കും മാറ്റിവെച്ച് പ്രസ്ഥാനത്തെ നെഞ്ചേറ്റുന്ന പ്രവർത്തകർക്കിടയിൽ ഒരു വികാരമാണ് അഡ്വ. സജീവ് ജോസഫ്. സ്നേഹത്തിന്റെ, ലാളിത്യത്തിന്റെ, കാര്യശേഷിയുടെ, ആത്മാർത്ഥതയുടെ പ്രതീകമാണ് അഡ്വ. സജീവ് ജോസഫ്. ഗ്രൂപ്പ് വീതം വെപ്പുകൾക്കപ്പുറത്ത് പ്രസ്ഥാനത്തെ നെഞ്ചേറ്റുന്ന പ്രവർത്തകർക്കിടയിൽ ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് വെളിപ്പെടാനിരിക്കുന്ന വലിയ പ്രതീക്ഷയുണ്ട്.
കര്‍ഷക കുടുബത്തിലെ കടുത്ത ദാരിദ്രത്തില്‍ ബാല്യകാലം കനല്‍വഴികള്‍ നിറഞ്ഞതായിരുന്നു സജീവ് ജോസഫിന്റേത്. അവിടെ നിന്ന് പൊരുതി നേടിയ ജീവിത വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സജീവ് ജോസഫ് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ ഇരിക്കൂറില്‍ ജനവിധി തേടുന്നത്. സംശുദ്ധ രാഷ്ട്രീയത്തിന്് നാടിന്റെയും നാട്ടുകാരുടെയും ഉറച്ച പിന്തുണകൂടിയാകുമ്പോള്‍ ഇരിക്കൂരിനുവേണ്ടി നിയമസഭയിലുയരുന്ന ശബ്ദം നമ്മുടെ നാട്ടുകാരന്റെയാകും..