ദലിത് കുടുംബത്തോട് സാജുപോള്‍ എംഎല്‍എ ചെയ്തത് പൊറുക്കാനാകാത്ത ക്രൂരത; കക്കൂസ് നിര്‍മ്മാണം തടഞ്ഞു; കൊലപാതകം ഒതുക്കാന്‍ ശ്രമം നടത്തിയതും എംഎല്‍എ

പെരുമ്പാവൂര്‍: പുറംമ്പോക്കില്‍ പതിനഞ്ചുവര്‍ഷത്തിലധികമായി ഒറ്റമുറിയില്‍ താമസിക്കുന്ന ദലിത് കുടുംബത്തിന് സാഹായം ചെയ്യുന്നതില്‍ നിന്ന് നിരവധി തവണ സ്ഥലം എംഎല്‍എ വിലക്കി. ചില മനുഷ്യ സ്‌നേഹികള്‍ പുറമ്പോക്കില്‍ അവര്‍ക്ക് കക്കൂസ് നിര്‍മ്മിച്ച് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അത് തടയാന്‍ ഇടപ്പെട്ടത് സാജുപോള്‍ എംഎല്‍എയാണെന്ന് ജിഷയുടെ ബന്ധുക്കള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് വെളിപ്പെടുത്തി.

അവിടെ കുഴി കുഴിക്കുമ്പോള്‍ പെരിയാല്‍ വാലിയുടെ കയ്യേറ്റമായി കാണിച്ച് കക്കൂസ് നിര്‍മ്മാണം തടയുകയായിരുന്നു. അതിനായി അവിടത്തെ സിപി ഐ യുടെ പ്രദേശിക നേതാക്കളും വാര്‍ഡ് മെമ്പറും ചരടു വലിച്ചു. സമീപത്തെ വീടുകളില്‍ നിന്ന് കുടിവെള്ളം പോലും ഇവര്‍ക്ക് നല്‍കിയിരുന്നില്ല. വൈള്ളമെടുക്കാന്‍ അരികിലോമീറ്ററിലധികം പോകണമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കക്കൂസ് നിര്‍മ്മാണം നിര്‍ത്തിയ്ക്കാന്‍ എംഎല്‍എ നേരിട്ട ഇടപെട്ട് നിര്‍മ്മാണം നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ നിന്ന് ദലിതര്‍ക്ക് നല്‍കുന്ന ഒര ആനുകൂല്യവും ഇവര്‍ക്ക് നല്‍കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. നിരവധി തവണ സാഹായമഭ്യര്‍ത്ഥിച്ച് സാജുപോള്‍ എംഎല്‍എയെ ചെന്നു കണ്ടെങ്കിലും ആട്ടിയോടിക്കുകയായിരുന്നു. ഒരു തവണ ഇനി മേലാല്‍ ഇവിടേയ്ക്ക് വരരുതെന്ന് ഭീഷണി പെടുത്തി. പട്ടിയുടെ വിലപോലും എംഎല്‍എ അവര്‍ക്ക് നല്‍കിയിരുന്നില്ലെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ജിഷയുടെ അമ്മയെ കൊല്ലാന്‍ ശ്രമിച്ച പ്രതിയ്ക്കുവേണ്ടിയും എംഎല്‍എ സ്റ്റേഷനില്‍ ഇടപ്പെട്ടതായാണ് വിവരം.

കൊലപാതകം നടന്ന അന്ന് തന്നെ സാജുപോള്‍ എംഎല്‍എ വീട്ടിലെത്തുകയും ക്രൂരമായ മര്‍ദ്ദനങ്ങളേറ്റ മൃതദേഹം കാണുകയും ചെയ്തിരുന്നു എന്നാല്‍ സാധാരണ മരണമാക്കി കാണനാനാണ് എംഎല്‍എയും ശ്രമിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരെയോ എന്തിന് പാര്‍ട്ടി പത്രത്തെപോലും ഇക്കാര്യങ്ങള്‍ അറിയിച്ചില്ലെന്ന് മാത്രമല്ല. സംഭവം ഒതുക്കാന്‍ പോലീസിന് എല്ലാവിധ സഹായവും എംഎല്‍എ ചെയ്യുകയും ചെയ്തു. പ്രതപക്ഷ നേതാവും സിപിഎം നേതാക്കളും ജിഷയുടെ എംഎല്‍എയെ കാണാന്‍ എത്തിയപ്പോള്‍ സാജുപോള്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത രോഷപ്രകടനമാണ് ആ അമ്മ നടത്തിയത്.

Top