ദില്ലി: വിവാദ പ്രസ്താവനകള്‍ നടത്തി വലിയ സത്യസന്ധത ചമയുന്ന ബിജെപി എംപി സാക്ഷി മഹാരാജിന്റെ തനിനിറം പുറത്ത്. ഇത് കണ്ടാല്‍ ബിജെപി എന്തുത്തരം തരും എന്ന് കണ്ടറിയാം. ഒരു ദളിത് പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആള്‍കൂട്ടത്തിനു നടുവില്‍വെച്ച് ദളിത് പെണ്‍കുട്ടിയുടെ ജീന്‍സിന്റെ ബട്ടണ്‍ അഴിപ്പിക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ കാണുന്നത്.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഒരു ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചപ്പോഴായിരുന്നു സംഭവം. എന്നാല്‍, പരിക്ക് കാണാനാണ് കുടുക്ക് അഴിപ്പിച്ചതെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നും സാക്ഷി മഹാരാജ് വിശദീകരിച്ചു.
ബിജെപി പ്രവര്‍ത്തകനായ മെയ്ദാന്‍ സിംഗിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ബലം പ്രയോഗിച്ച് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് വീട്ടില്‍ ഈ പെണ്‍കുട്ടിക്കടക്കം സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റിരുന്നു. റെയ്ഡിനെ പറ്റി അറിഞ്ഞാണ് സന്ദര്‍ശനത്തിനായി സാക്ഷി മഹാരാജ് അവിടെ എത്തിയത്. പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പടെ നിരവധി ആളുകള്‍ കൂടിനില്‍ക്കുമ്പോഴായിരുന്നു ബിജെപി എംപിയുടെ വിവാദ പ്രവര്‍ത്തി. എംപിയുടെ ആവശ്യപ്രകാരം പെണ്‍കുട്ടി ജീന്‍സിന്റെ കുടുക്കഴിക്കുന്ന വീഡിയോ പ്രചരിച്ചതോടെ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
https://youtu.be/h-vX17lpp-Q%20