നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ചലച്ചിത്ര നടന് സിദ്ധിഖിനായി പ്രചാരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് നടന് സലിംകുമാര്‍. പത്തനാപുരത്ത് വിജയ പ്രതീക്ഷയില്ലാത്ത ജഗദീഷിനായി ഊര്‍ജ്ജം കളയാനില്ല. കൊല്ലത്ത് മുകേഷ് വിജയിക്കുമെന്നും സലിംകുമാര്‍ പ്രവചിക്കുന്നു.
ഇടതുകോട്ടയായ പരവൂരില്‍ കോണ്‍ഗ്രസിന്റെ ശക്തനായ പ്രചാരകനില്‍ ഒരാളായിരുന്നു ഒരു കാലത്ത് സലീം കുമാര്‍. മുന്‍ മുഖ്യമന്ത്രി നയനാരിന്റെ ശബ്ദവുമയി തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗോദയിലിറങ്ങാന്‍ സലീം കുമാറിന് ഒട്ടും താല്പര്യവുമില്ല. രാഷ്ട്രീയത്തിലിറങ്ങുന്നവരെല്ലാം കള്ളന്മാരാണെന്ന പൊതു ധാരണ ജനങ്ങള്‍ക്കിടിയില്‍ ഉള്ളതിനാല്‍ ആരെക്കൊണ്ടാും തന്നെ കള്ളനെന്നു വിളിപ്പിക്കാന്‍ ഒരുക്കമല്ലെന്നാണ് സലീം കുമാറിന്റെ പക്ഷം. കലാഭവന്‍ മണി മത്സരിച്ചിരുന്നുവെങ്കില്‍ കുന്നത്തുനാട്ടില്‍ നൂറു ശതമാനം ജയിച്ചേനെ എന്നാണ് സലീം കുമാറിന്റെ അഭിപ്രായം.