മസില്‍മാനായി ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു തരംഗം സൃഷ്ടിച്ച നടന്‍ സല്‍മാന്‍ ഖാന്‍ ഇന്ന് അദ്ദേഹത്തിന്റെ 59 ജന്മദിനം ആഘോഷിക്കുകയാണ്.ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ആരാധകര്‍ക്ക് പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത താരം. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളും വിജയങ്ങളും മാത്രമല്ല, സല്‍മാന്റെ വ്യക്തി ജീവിതവും നിരന്തരം ചര്‍ച്ചയായി മാറാറുണ്ട്. ബോളിവുഡ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ സല്‍മാന്‍ ഖാന്റെ ജീവിതത്തിലുടനീളം അരങ്ങേറിയിട്ടുണ്ട്. ഇന്ന് സല്‍മാന്റെ ജന്മദിനാണ്. ലോകമെമ്പാടുമുള്ള ആരാധകര്‍ താരത്തിന് ആശംസകളുമായി എത്തുകയാണ്. ഒരുകാലത്ത് യുവാക്കളുടെ റോള്‍ മോഡല്‍ ആയിരുന്ന നടന്‍ ഇന്നും അതേ പകിട്ടോടുകൂടി ജീവിക്കുകയാണ്.
ഇപ്പോഴും അവിവാഹിതനായി തുടരുന്ന സല്‍മാന്‍ ഖാന്റെ പ്രണയങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സല്‍മാന്റെ പ്രണയങ്ങളില്‍ ഇപ്പോഴും ചര്‍ച്ചയായി മാറുന്നതാണ് ഐശ്വര്യയുമായുള്ള പ്രണയം. ഒരുകാലത്ത് ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു സല്‍മാനും ഐശ്വര്യയും. ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.ഐശ്വര്യ റായി മുതല്‍ കത്രീന കൈ വരെയുള്ള സൂപ്പര്‍ നായികമാരുമായി പ്രണയത്തിലായിരുന്നെങ്കിലും ഇപ്പോഴും ബാച്ചിലറായി ജീവിക്കുകയാണ് സല്‍മാന്‍ ഖാന്‍. ഇവര്‍ക്കൊപ്പം ഇരുപതിലധികം താരസുന്ദരിമാരുമായി നടന് പ്രണയമുണ്ടായിരുന്നു. ഈ കഥയാണ് ഇപ്പോള്‍ നടന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.
സല്‍മാന്‍ ഖാന്റെ പ്രണയകഥകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള നടിയാണ് സംഗീത ബിജ്‌ലാനി. 1980കളിലും 1990കളിലും ആണ് ഇരുവരുടെയും പ്രണയകഥ ബോളിവുഡ് ചര്‍ച്ചയാക്കിയതെങ്കിലും പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.
നടി ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രണയവും വേര്‍പിരിയലും വലിയ വിവാദങ്ങള്‍ ആയിരുന്നു. ഐശ്വര്യയോട് വളരെ പൊസസ്സീവായി പെരുമാറിയ സല്‍മാന്‍ അവരെ ദേഹോപദ്രവം ഏല്‍പ്പിക്കുക വരെ ചെയ്‌തോടെയാണ് ബന്ധം അവസാനിക്കുന്നത്. ബോളിവുഡിലെ മുന്‍നിര നടിയായ കത്രീന കൈഫും സല്‍മാന്റെ കാമുകി എന്ന നിലയില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 25 മുതല്‍ 2019 വരെയാണ് ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. പിന്നീട് നല്ല സുഹൃത്തുക്കളായി താരങ്ങള്‍ പിരിഞ്ഞു.
ഈ കാലങ്ങളില്‍ നടിയും ടിവി അവതാരകയുമായ ലുലിയ വന്റുറുമായുള്ള പ്രണയത്തിന്റെ പേരിലാണ് സല്‍മാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. 2011 മുതല്‍ ഇരുവരും ലിവിങ് ടുതരായി ജീവിക്കുകയാണെന്നാണ് കഥകള്‍. സിനിമയില്‍ സൂപ്പര്‍സ്റ്റാറായി തിളങ്ങുന്നതിനു മുന്‍പ് നടി ഷഹീന്‍ ജാഫറിയുമായി സല്‍മാന്‍ പ്രണയത്തിലാണെന്ന് കഥകള്‍ പ്രചരിച്ചിരുന്നു. തനിക്ക് 19 വയസ്സുള്ളപ്പോള്‍ സല്‍മാനുമായി ഇഷ്ടത്തിലായിരുന്നു എന്നും മൂന്ന് വര്‍ഷത്തിനുശേഷം ആ ബന്ധം ഉപേക്ഷിച്ചതായി നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 1986 ല്‍ മുന്‍ ഫുട്‌ബോള്‍ താരമായ ഫരിയ ആലവും സല്‍മാന്‍ ഖാനും തമ്മില്‍ പ്രണയമുണ്ടെന്ന് മാധ്യമങ്ങളില്‍ കഥകള്‍ പ്രചരിച്ചിരുന്നു. പാക്കിസ്ഥാനി അമേരിക്കന്‍ നടിയുമായ സോമി അലിയും സല്‍മാനും പ്രണയിച്ചിരുന്നു. 1991 മുതല്‍ 99 വരെയായിരുന്നു ഈ പ്രണയം. വര്‍ഷങ്ങളോളം നീണ്ട പ്രണയമായിരുന്നെങ്കിലും വളരെ മോശം സാഹചര്യത്തിലാണ് ഇരുവരും പിരിഞ്ഞത്. മോഡലും നടിയുമായ മഹേക്ക് ചാഹല്‍, ജര്‍മന്‍ നടി ക്ലൗഡിയ സിസേല, അമേരിക്കന്‍ നടി സാമന്ത ലുക്ക്വുഡ്, ബ്രസീല് നടി ബ്രൂണ അബ്ദുള്ള, സറീന്‍ ഖാന്‍, സ്‌നേഹ ഉള്ളാല്‍, ഹാസില്‍ കീച്ച്, ഡെയ്‌സി ഷാ, സ്വിഡിഷ്- ഗ്രീക്ക് നടി ഇല്ലി അവറാം, എമി ജാക്ക്‌സണ്‍, എന്നിങ്ങനെ നീളുകയാണ് നടിമാരുടെ ലിസ്റ്റ്.