തിരുവനന്തപുരം :പിണറായി ഭരണത്തില്‍ അവതാരങ്ങള്‍ പിടിമുറുക്കിയോ ? അതോ അവതാരങ്ങളെ നിലക്കു നിര്‍ത്താന്‍ കരുത്തനായ മുഖ്യമന്ത്രിക്ക് കഴിയാതെ പോകുന്നു എന്നത് ആരോപണം മാത്രമാണ്? .അവതാരങ്ങളെ സൂക്ഷിക്കണമെന്ന പ്രഖ്യാപനത്തോടെ കസേരയിലിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണമാരംഭിച്ചത് . മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന്‍ ആദ്യം ജനങ്ങളോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ആളാണെന്നു പറഞ്ഞു നടക്കുന്ന അവതാരങ്ങളെ സൂക്ഷിക്കണമെന്നും, കണ്ണില്‍ പെട്ടാല്‍ അറിയിക്കണമെന്നുമായിരുന്നു. പ്രഖ്യാപനത്തിലൂടെ നേരെ നേരേ വാ നേരേ പോ സമീപനമാണു തന്റെ രീതിയെന്ന് പിണറായി വിളിച്ചറിയിക്കുകയായിരുന്നു.
Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി
മന്ത്രിമാരുടെ അടുത്തയാളാണെന്നു പറഞ്ഞും, മറ്റുപല കാര്യങ്ങളും നടത്തിയെടുക്കാമെന്നുമുള്ള അവകാശ വാദവുമായി രംഗത്തെത്തി പണം തട്ടിപ്പ് നടത്തുന്നവര്‍ നിരവധിയാണെന്ന് അറിവുള്ളതുകൊണ്ടാണ് പിണറായി ഇക്കാര്യം ചുമതലയേറ്റപ്പോഴേ അറിയിച്ചതും. എന്നാല്‍ ഭരണം അതിന്റെ രീതിക്കു നടക്കുമ്പോഴും, മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കു പുല്ലുവിലനല്‍കി പണത്തട്ടിപ്പ് നടത്തുന്നത് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ നേതാക്കളും.
കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പേരില്‍ യുവതിയില്‍ നിന്നും വന്‍തോതില്‍ പണം തട്ടിയെടുത്തെന്ന ആരോപണത്തില്‍ ഏഴ് പേരെ കൊച്ചിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചിയിലെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഇവര്‍.
പണം തട്ടിയെന്ന് ആരോപിച്ച് സാന്ദ്രാതോമസ് എന്ന യുവതി നല്‍കിയ പരാതിയിലാണ് ഇവരെ ഇന്നു രാവിലെ അറസ്റ്റു ചെയ്തത്. മേഖലാ സെക്രട്ടറി സിദ്ദിഖ്, പ്രവര്‍ത്തകരായ ഫൈസല്‍, നിയാസ്, കമാലുദ്ദീന്‍, ജോഷി, വിന്‍സന്റ്, അജയന്‍ എന്നിവരെയാണ് കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പണം വാങ്ങിയ ശേഷം ഇപ്പോള്‍ ഭരിക്കുന്നത് സിപിഎം ആണെന്ന് മറക്കരുതെന്നും മുഖ്യമന്ത്രി തങ്ങളുടേതാണെന്നും ഇവര്‍ യുവതിയോട് പറഞ്ഞതായാണ് വിവരം.
ഇവര്‍ തന്നില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ പോലീസ് ഏഴു പേരെയും ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നിരുന്നാലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതിനിടയില്‍ കേസ് ഇല്ലാതാക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെടുന്നതായും പരാതിയുണ്ടെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച സംഘം ഭീഷണിപ്പെടുത്തിയത് തന്നെയല്ലെന്ന് നടി സാന്ദ്ര തോമസ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.പിണറായി വിജയന്റെ പേരു പറഞ്ഞ് വനിതാ സംരഭകയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം ഏഴുപേര്‍ കൊച്ചിയില്‍ പിടിയിലായിരുന്നു. അലങ്കാര വസ്തുക്കള്‍ നിര്‍മിച്ചു വില്‍ക്കുന്ന കൊച്ചി സ്വദേശി ചെറുകിട വ്യവസായി സാന്ദ്ര തോമസ് ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/![]()


