ശതം സമര്‍പ്പയാമിയ്ക്ക് കിട്ടിയത് മുട്ടന്‍ പണി; പണം പോയത് മുഖയമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമരം ചെയ്ത് അറസ്റ്റിലായവരെ സഹായിക്കാനായി സംഘപരിവാര്‍ തുടങ്ങിയ ധനസഹായ നിധിയാണ് ‘ശതം സമര്‍പ്പയാമി’. കെപി ശശികലയാണ് ഈ ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ക്യാമ്പയിന് പക്ഷേ മുട്ടന്‍ പണി കിട്ടിയിരിക്കുകയാണ്.

കര്‍മ സമിതിയ്ക്ക് അയച്ച പണത്തില്‍ ഏറെയും എത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക്. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ പോസ്റ്റുകളാണ് പണിയായത്. നിരവധി പേര്‍ ഈ അക്കൗണ്ടിലേക്ക് പണം അയയ്ക്കുകയും ചെയ്തു. അബദ്ധം തിരിച്ചറിഞ്ഞതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.സുരേന്ദ്രന്റെ പോസ്റ്റ്:

കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബര്‍ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാള്‍പോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബര്‍ സെല്ലും. തെറ്റായ പ്രചരണങ്ങളില്‍ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധര്‍മ്മവും നിലനിര്‍ത്താന്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ മാത്രമായി വിനിയോഗിക്കുക. ശതം സമര്‍പ്പയാമിയുടെ ഒറിജിനല്‍ അക്കൗണ്ട് നമ്പര്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജന്‍മാര്‍ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

Top