പുതിയ 2000 നോട്ടില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

ബംഗളൂരു: പുതിയ 2000 രൂപ നോട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നോട്ടു പിന്‍വലിച്ചതായി പ്രഖ്യാപിച്ച് മോദി നടത്തിയ പ്രസംഗമാണ് ‘മോദി കീനോട്ട്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കാണാന്‍ കഴിയുക.

നോട്ടിലെ സെക്യൂരിറ്റി ത്രെഡ്, ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ മോദിയുടെ ഒരു മിനിറ്റു ദൈര്‍ഘ്യമുള്ള പ്രസംഗം തെളിയും. വിഡിയോയില്‍, കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയാണ് മോദി സംസാരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇന്റര്‍നെറ്റില്‍ ലഭ്യമായ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം ഈ ആപ്പുള്ള മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താലും പ്രസംഗം കേള്‍ക്കാം.

ബംഗളൂരു ആസ്ഥാനമായുള്ള ബാര സ്‌കള്‍ സ്റ്റുഡിയോസാണ് വ്യത്യസ്തമായ ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്.

Top