എസ് ഡി പി ഐയുമായി ധാരണയില്ല; രഹസ്യ ചര്‍ച്ചനടത്തിയട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

എസ്ഡിപിഐയുമായി ലീഗ് രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. രഹസ്യ ചര്‍ച്ച നടത്തുന്നത് ഗസ്റ്റ് ഹൗസിലാണോ, അതൊരു പൊതുസ്ഥലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് എസ്ഡിപിഐ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മലപ്പുറം കൊണ്ടോട്ടിയിലെ ഗസ്റ്റ് ഹൗസില്‍ മുസ്ലിം ലീഗ്, എസ്ഡിപിഐ നേതാക്കള്‍ രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തുന്ന ചിത്രം ചാനലുകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത്. മുസ്ലിം ലീഗ്എസ്ഡിപിഐ കൂട്ടുകെട്ട് അപകടകരകരമായ വര്‍ഗീയ കാര്‍ഡ് കളിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.

ലീഗ് നേതാക്കളും ലോക്സഭയിലേക്കു മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികളുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരാണ് ചര്‍ച്ചയ്ക്കെത്തിയത്. എസ്ഡിപിഐക്കായി നസറുദ്ദീന്‍ എളമരം, അബ്ദുള്‍ മജീദ് ഫൈസി എന്നിവര്‍ കൂടിക്കാഴ്ചയ്ക്കെത്തി. എന്നാല്‍ കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്തകള്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ നിഷേധിച്ചു.

Latest
Widgets Magazine