ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള നിയമം എടുത്തു കളഞ്ഞതോടെ സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കുന്ന 24-ാമത് രാജ്യമായി ഇന്ത്യ മാറി. കോടതിയുടെ ഭരണഘടനാ ബഞ്ചാണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. എന്നാല്‍ വിധിയ്ക്കപ്പുറത്തേക്ക് നാം അറിയേണ്ട ചില വസ്തുതകളുണ്ട്. അവ നമ്മോട് തുറന്നു പറയുകയാണ് ഹെയ്തി സാദിയ. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനിയാണ് ഹെയ്തി.
377-ാ വകുപ്പ് എടുത്ത് കളഞ്ഞതോടെ സ്വര്‍ഗ ആനുരാഗികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും എന്തും ചെയ്യാനുള്ള ലൈസന്‍സായി ഇത് മാറുമെന്നും അത് ആവശ്യമല്ലായിരുന്നു എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പരാമര്‍ശങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് ഹെയ്തി. നമ്മുടെ രാജ്യത്ത് തന്നെ സ്വര്‍ഗ അനുരാഗികള്‍ ന്യൂനപക്ഷമാണ്. വളരെ കുറച്ച് ശതമാനം പേര്‍ മാത്രമാണുള്ളത്. അതുകൊണ്ട് വലിയൊരു ഭൂരിപക്ഷത്തിന് അവരില്‍ നിന്നും ഭയപ്പെടേണ്ടതില്ല. ദുരുപയോഗം ചെയ്യുന്നത് അത്തരക്കാരല്ല. ഈ പേര് ഉപയോഗിച്ച് മറ്റുള്ളവരാണ് തെറ്റായി പ്രവര്‍ത്തിക്കുന്നത്- ഹെയ്തി പറയുന്നു.
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377-ാം വകുപ്പിനെതിരെ പ്രമുഖ നര്‍ത്തകന്‍ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ തുടങ്ങിയവര്‍ നല്‍കി പൊതു താല്‍പര്യ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്.