ലോകസുന്ദരിപ്പട്ടം ലക്ഷ്യമിട്ട്‌ മിസ്‌ ഇംഗ്‌ളണ്ടാകാന്‍ മത്സരസരരംഗത്ത് സഹോദരിമാര്‍

മിസ്‌ ഇംഗ്‌ളണ്ട്‌ സൗന്ദര്യ മത്സരത്തില്‍ ഏറ്റുമുട്ടുന്ന ചൂടന്‍ എതിരാളികള്‍ 16 കാരി ഡെയ്‌സി ഒ ഡോണലും ചേച്ചി 20 കാരി എല്ലിയുമാണ്‌ ശ്രദ്ധാകേന്ദ്രമായി മാറുന്നു.മിസ്‌ വേള്‍ഡിനുള്ള ഇംഗ്‌ളണ്ടിന്റെ എന്‍ട്രിയായ മിസ്‌ ഇംഗ്‌ളണ്ട്‌ മത്സരത്തില്‍ മുഖാമുഖം വരുന്നത്‌ സഹോദരികള്‍.ലോകസുന്ദരി മത്സരത്തിലേക്കുള്ള ഇംഗ്‌ളണ്ടിന്റെ പ്രതിനിധിയെ കണ്ടെത്താനുള്ള മത്സരത്തിലാണ് സഹോദരിമാറ്​ മത്സരിക്കുന്നത്.sisters_coordinate

ഹഡേഴ്‌സ് ഫീല്‍ഡില്‍ നിന്നുള്ള ഇരുവരും സുന്ദരി മത്സരത്തിന്റെ ജൂലൈയില്‍ നടക്കുന്ന സെമിഫൈനല്‍ മത്സരത്തിനായി വോട്ട്‌ ചോദിക്കുന്ന തിരക്കിലാണ്‌. മറ്റ്‌ 20 പേര്‍ക്കൊപ്പമാണ്‌ ഇവര്‍ മിസ്‌ ഇംഗ്‌ളണ്ട്‌ 2016 നായി മത്സരിക്കുന്നത്‌.
വോട്ടെടുപ്പില്‍ ആദ്യ മൂന്ന്‌ സ്‌ഥാനത്ത്‌ എത്താനായാല്‍ പിന്നെ മിസ്‌ ഇംഗ്‌ളണ്ട്‌ 2015 ഉള്‍പ്പെട്ട പ്രത്യേക പാനലിന്‌ മുന്നിലേക്ക്‌ ഇവര്‍ എത്തപ്പെടും. നോട്ടീംഗ്‌ഹാംഷെയറിലാണ്‌ മിസ്‌ ഇംഗ്‌ളണ്ടിനായുള്ള ഫൈനല്‍ മത്സരം നടക്കുന്നത്‌. ജയിക്കുന്ന ആള്‍ക്ക്‌ 30,000 പൗണ്ടും ആഡംബര അവധിക്കാലവും 2016 മിസ്‌ വേള്‍ഡ്‌ മത്സരത്തിന്‌ വേണ്ടിയുള്ള പ്രവേശനവുമാണ്‌ സമ്മാനമായി ലഭിക്കുന്നത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top