
ചെക്ക് നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ സീരിയല്‍ നടി അറസ്റ്റില്‍. അനിഷ എന്നറിയപ്പെടുന്ന പൂര്‍ണിമയാണ് ചെക്ക് മടങ്ങിയ സംഭവത്തില്‍ പൊലീസ് പിടിയിലായത്.
പൂര്‍ണിമയും ഭര്‍ത്താവ് ശക്തിമുരുകനും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ഇവര്‍ നിരവധി സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ സഹോദരനും നടിക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്.
ചെന്നൈ കെകെ നഗറിലുള്ള പ്രശാന്ത് കുമാര്‍ എന്നയാളുടെ കമ്പനിയില്‍ നിന്നും 37 ലക്ഷം രൂപ വിലവരുന്ന 101 എസികള്‍ നടിയും ഭര്‍ത്താവപം ചേര്‍ന്ന് വാങ്ങിയിരുന്നു. പണം നല്‍കേണ്ട അവധി കഴിഞ്ഞതോടെ പരാതിയുമായി വന്ന പ്രശാന്തിന് ചെക്ക് നല്‍കി മടക്കി.
എന്നാല്‍, പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് പ്രശാന്ത് കുമാര്‍ നല്‍കിയ പരാതിയിലാണ് നടിയും ഭര്‍ത്താവിന്റെ സഹോദരനും അറസ്റ്റിലായത്. എന്നാല്‍, ഭര്‍ത്താവ് ഒളിവിലാണ്.