കള്ളനോട്ട് കേസ്; അന്വേഷണം സിനിമ മേഖലയിലേക്കും

കള്ളനോട്ട് കേസില്‍ പിടിയിലായ സീരിയല്‍ നടിയുടെ അമ്മ ഉഷ എന്ന രമാദേവിക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളതായി വിവരം. രമാദേവിയുടെ വീട്ടില്‍ രാഷ്ട്രീയ രംഗത്തെ ചില പ്രമുഖര്‍ ഇടയ്ക്ക് സന്ദര്‍ശിക്കുമായിരുന്നുവെന്നതിന് അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചു. അതേസമയം കള്ളനോട്ടുകേസിലെ മുഖ്യസൂത്രധാരൻ വയനാട് സ്വദേശിയായ സ്വാമി പോലീസ്‌പിടിയിലായതായി സൂചന. പിടിയിലായ സീരിയൽ നടിയെയും കുടുംബത്തെയും കള്ളനോട്ടുവിതരണസംഘങ്ങളുമായി ബന്ധപ്പെടുത്തിയതു സ്വാമിയാണെന്നാണ് പോലീസ് പറയുന്നത്.

പിടിയിലായ സീരിയൽനടിക്കും കുടുംബത്തിനും മികച്ച സാമ്പത്തികസ്ഥിതിയാണുണ്ടായിരുന്നത്. വലിയ സ്ഥാപനങ്ങൾക്കു പലിശയ്ക്കു പണം കൊടുത്തിരുന്ന ഇവർക്ക്, ഓപ്പറേഷൻ കുബേര വന്നതോടെ ഒരുകോടി രൂപയുടെ നഷ്ടമുണ്ടായി. തുടർന്ന് ആത്മീയതയിലേക്കു തിരിഞ്ഞ പ്രതികൾ സ്വാമിയുമായി പരിചയപ്പെടുകയായിരുന്നു.പ്രതികൾ ആർഭാടജീവിതമാണു നയിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവർക്കു ചില സിനിമാനിർമാതാക്കളുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. സിനിമാനിർമാണരംഗത്ത് കള്ളനോട്ട് വിതരണംചെയ്തിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കും. വ്യാജ നോട്ട് നിര്‍മാണത്തിനുള്ള സൗകര്യങ്ങള്‍ കൊല്ലം മുളങ്കാടകം തിരുമുല്ലവാരത്തെ ഉഷസ് എന്ന വീട്ടില്‍ ഒരുക്കിയ സൂര്യ (36), അമ്മ രമാദേവി (56), സഹോദരി ശ്രുതി (29) എന്നിവരും നോട്ടുകള്‍ അച്ചടിച്ചിരുന്ന പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍ (58), മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ (സാം 44), കരുനാഗപ്പള്ളി ആദിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍ (46) എന്നിവരുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്.ഇവരെ ബുധനാഴ്ച റിമാൻഡുചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലേക്കയച്ചു.

Top