പാകിസ്താനില്‍ ഇന്ത്യന്‍ സീരിയലുകള്‍ക്കുള്ള വിലക്ക് നീക്കി

പാകിസ്താനില്‍ ഇന്ത്യന്‍ ടിവി സീരിയലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ചൊവ്വാഴ്ചയാണ് പാക് കോടതി സീരിയലുകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

അശ്ലീല ഘടകങ്ങളോ പാക് വിരുദ്ധ സന്ദേശങ്ങളോ ഉണ്ടെങ്കില്‍ അവ സെന്‍സര്‍ ചെയ്യാമെന്നും പൂ‍ര്‍ണ്ണമായി വിലക്കേര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മന്‍സൂര്‍ അലി ഷാ നിരീക്ഷിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാകിസ്താനിലെ പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് നേരത്തെ ഇന്ത്യന്‍ ടിവി സീരിയലുകള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയത്. സര്‍ക്കാരിന്‍റെ വിലക്കിന് നിയമസാധുതയില്ലാത്തതാണെന്നും ലാഹോര്‍ ഹൈക്കോടതി നിരീക്ഷിച്ചു.

ഉറി ഭീകരാക്രമണത്തിന്‍റെ സാഹചര്യത്തില്‍ കഴിഞ്ഞ ഒക്ടോബറിലാണ് പാക് സര്‍ക്കാര്‍ ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ടിവി ഡ്രാമകള്‍ക്കുള്ള നിയന്ത്രണം നീക്കിയിട്ടില്ല. ഇന്ത്യ പാക് ചാനലുകള്‍ക്ക് സമാന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പാക് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

Top