
സ്വന്തം ലേഖകൻ
കൊച്ചി: സ്വയംഭോഗം ചെയ്താൽ കുട്ടികൾ മന്ദബുദ്ധികളാകുമെന്നും, മദ്യപിക്കുന്നവരുടെ കുട്ടികൾക്കും ഇതേ അവസ്ഥ തന്നയാണ് കാത്തിരിക്കുന്നതെന്നുമടക്കം മെഡിക്കൽ മേഖലയെ പോലും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തുകയാണ് ധ്യാന പ്രസംഗകനായ കത്തോലിക്കാ സഭയിലെ വൈദികനായ ഫാ.ഡൊമിനിക്ക് വളനാമന്നേൽ. അദ്ദേഹം നടത്തിയ വിഡ്ഢിത്തര്ങ്ങൾ നിറഞ്ഞ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
ഈ വൈദീകൻ പറയുന്നു..മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികൾ. കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേർ. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും.പണം ധാരാളം ഉള്ളവക്കും ഈ കുട്ടികൾ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാൻ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ് മന്ദബുദ്ധികൾ ആകുന്നത്. ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും. അവരാണ് മന്ദബുദ്ധി കുഞ്ഞുങ്ങൾ…
ധ്യാന പ്രസംഗത്തിൽ വിശ്വാസികളേ പിടിച്ചിരുത്താൻ എന്തെല്ലാം തട്ടിപ്പുകളാണ് ധ്യാന ഗുരുക്കന്മാരും വൈദീകരും പറയുന്നത്. ക്രിസ്തുവിനേയും ദൈവത്തേ പോലും കടത്തിവെട്ടുന്ന കത്തി ഡയലോഗും അത്ഭുതവും ആണ് ഈ വൈദീകൻ പ്രസംഗിക്കുന്നത്.ഇത് ദൈവ വചനം അല്ല -ശാപത്തിന്റെ ചെകുത്താന്റെ വചനം .പിണറായി വിജയൻ പറഞ്ഞ നികൃഷ്ട ജീവി എന്ന പദം ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാൻ ഇതാ കേൾക്കൂ ഈ വിഭ്രാന്തിയുടെ പുലമ്പൽ …ഒരു ജനതയെ മൊത്തം ഒരു സമൂഹത്തെ മൊത്തം ശപിക്കുന്ന ഇദ്ദേഹം സാത്തന്റെ വചനം അല്ലെ പ്രസംഗിക്കുന്നത്..മൃഗത്തെപോലെ ചിന്തയില്ലാതെ വചനത്തെ തെറ്റായി വ്യാഖ്യാനിച്ച് ഉതപ്പുണ്ടാക്കുന്ന ഇത്തരം വൈദിക വേഷക്കാരെ എതിർക്കാൻ ക്രിസ്തു വിശ്വാസികളായവർ രംഗത്ത് വരണം .ബുദ്ധിഹീനരെയും ബലഹീനരെയും അപമാനിക്കുന്ന ഈ വൈദികനെതിരെ നിയമനടപടി എടുക്കാൻ പൊതുസമൂഹം രംഗത്ത് വരണം …ഈ വൈദീകൻ പറയുന്നു..മദ്യപിക്കുന്നവന്റെ കുട്ടികളാണ് മന്ദബുദ്ധികൾ.
കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേർ. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും.പണം ധാരാളം ഉള്ളവക്കും ഈ കുട്ടികൾ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാൻ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ് മന്ദബുദ്ധികൾ ആകുന്നത്. ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും. അവരാണ് മന്ദബുദ്ധി കുഞ്ഞുങ്ങൾ…വിഢിയായ ഈ വൈദീകൻ ബുദ്ധിമാന്ദ്യവും, മാനസീക വൈകല്യവും ബാധിച്ച കുഞ്ഞുങ്ങളേയും കുടുംബത്തേയും ക്രൂരമായി അധിക്ഷേപിക്കുകയാണ്. ഇതാണോ ക്രിസ്തു പഠിപ്പിച്ചത്?….
ഈ വീഡിയോയിൽ പറയുന്ന വൈദീകൻ പ്രവാസികളേ അധിക്ഷേപിക്കുന്നു. അയർലന്റിൽ ധ്യാനത്തിനു പോയപ്പോൾ 100 കണക്കിന് മന്ദബുദ്ധികളാണ് മലയാളി മാതാപിതാക്കൾക്ക് എന്നും അയർലന്റിലാണ് ഏറ്റവും അധികം മലയാളികൾക്ക് മന്ദബുദ്ധി കുട്ടികൾ എന്നും പറയുന്നു. അടുത്തത് യു.കെയിൽ. അതായത് മദ്യം കഴിക്കുന്നവരും, സ്വയം ഭോഗം ചെയ്യുന്നവരും, വ്യഭിചരിക്കുന്നവരുമായ സ്ത്രീകളും, യുവാക്കളും കൂടുതൽ കേരളത്തിൽ നിന്നും എത്തപ്പെട്ട കേന്ദ്രം എന്നർഥം. കാനഡയിലും, ദുബൈയിലും, അമേരിക്കയിലും ധാരാളം ഇത്തരക്കാർ മലയാളികളേ കണ്ടതായും വിഢിയായ വൈദീകൻ തള്ളുന്നു.
മദ്യം കഴിക്കുന്നവരുടെ വിവാഹ ജീവിതം ആദ്യ രാത്രി തന്നെ പൊട്ടി തകരണം എ്ന്നാണ് വൈദികന്റെ കണ്ടെത്തൽ. ഉപദേശങ്ങളും കണ്ടു പിടിത്തങ്ങളുമായി ഒരു അച്ചൻ നടത്തിയ പ്രസംഗം വൈറലാകുന്നു. മദ്യം നൽകുന്നത് സന്തോഷമല്ലെന്നും അവ നിങ്ങളെ നശിപ്പിക്കുന്ന ആസിഡാണെന്നും മദ്യപിക്കുന്നവർ റോഡിൽ മൃഗങ്ങളെ പോലെ വണ്ടി കയറി ചാകുമെന്നും വീഡിയോയിൽ ഉപദേശിച്ചു തുടങ്ങുന്ന അച്ചൻ പിന്നീട് പറയുന്നതെല്ലാം തന്നെ വിവരദോഷങ്ങളാണ് . മദ്യം വിളമ്പി ആഘോഷിക്കുന്ന വിവാഹങ്ങൾ എല്ലാം ആദ്യരാത്രിയിൽ തന്നെ പൊട്ടിപോകണമെന്ന് ദൈവത്തോട് താൻ പ്രാർത്ഥിക്കുന്നതായി അച്ചൻ പറയുന്നു. തീർന്നില്ല അച്ചന്റെ പ്രാർത്ഥന . മദ്യപിക്കുന്ന എല്ലാവരുടെയും കുടുംബങ്ങൾ നശിച്ചു പോകണം. ഈ തലമുറയിൽ മന്ദബുദ്ധികളായ കുഞ്ഞുങ്ങൾ നിരവധിയാണ്.