എറണാകുളം: നേപ്പാളുകാരികളടങ്ങിയ സ്ത്രീകള്‍ അടങ്ങിയ വന്‍ സെക്സ് രാക്കറ്റിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത് . ഇടപാടുകാരെ ഫോണില്‍ വിളിച്ചു വരുത്തി കങ്ങരപ്പടി കവലയില്‍നിന്ന് കാറില്‍ അനാശാസ്യകേന്ദ്രത്തിലെത്തിച്ച് പ്രതിയായ അശോകനും കൂട്ടട്ടാളികളുമുണ്ടാക്കിയത് ലക്ഷങ്ങളാണെന്ന് പൊലീസ്. പൊലീസ് പിടിയിലായ ആറംഗ സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കാക്കനാട് കങ്ങരപ്പടി കവലയ്ക്കു സമീപമായിരുന്നു ഇവരുടെ അനാശാസ്യ കേന്ദ്രം.എരൂര്‍ സ്വദേശി അശോകനായിരുന്നു നടത്തിപ്പുകാരനെന്നും പൊലീസിന് വ്യക്തമായി. അശോകന് പുറമേ യുവതികളെ കൊണ്ടുവന്ന കാര്‍ ഡ്രൈവര്‍ അബ്ദുള്‍ ഗഫൂര്‍, ഇടപാടുകാരായ ഗോഡ് ഫ്രെ (44), ആനന്ദന്‍ (43) എന്നിവരും മൈസൂര്‍ സ്വദേശിനിയും നേപ്പാള്‍ സ്വദേശിനിയുമാണു പിടിയിലായത്.
Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍
പരിസരവാസികള്‍ക്ക് സംശയം തോന്നാത്ത തരത്തിലായിരുന്നു സംഘത്തിന്റെ പെരുമാറ്റം. ഒരു മാസം മുന്‍പാണു സംഘം കങ്ങരപ്പടി കവലയ്ക്കു സമീപം വീട് വാടകയ്‌ക്കെടുത്തത്. അശോകന്‍ തൃപ്പൂണിത്തുറയില്‍ നടത്തിയിരുന്ന ഡയറി ഫാം നഷ്ടത്തിലായിരുന്നു. ഭാര്യ ടിബി രോഗം ബാധിച്ചാണ് മരിച്ചത്. ഭാര്യയുടെ ചികിത്സക്കായി ധാരാളം പണം ചെലവിടുകയും ചെയ്തു. ഇതു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഈ സാമ്പത്തിക ബാധ്യത മറികടക്കുന്നതിനാണ് താന്‍ ഈ ജോലി തെരഞ്ഞെടുത്തതെന്ന് അശോകന്‍ പൊലീസില്‍ മൊഴി നല്‍കി.
പിടിയിലായ സ്ത്രീകള്‍ ഒന്നര വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ ഒരു മാസം മുമ്പാണ് അശോകനൊപ്പം ചേര്‍ന്നതെന്ന് കളമശേരി സിഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു. ഇടപാടുകാരെ ഫോണില്‍ വിളിച്ചു വരുത്തി ഇവരുടെ കാറിലാണ് വീട്ടില്‍ എത്തിച്ചിരുന്നത്. നടത്തിപ്പുകാരുടെ വാഹനം മാത്രം വന്നിരുന്നതിനാല്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നില്ല. 8000 മതല്‍ 10000 രൂപവരെയാണ് ഇവര്‍ ഇടപാടുകാരില്‍ ഈടാക്കിയിരുന്നത്.
സിനിമയിലും സീരിയലിലും അഭിനയിക്കുന്ന ചില ജൂനിയര്‍ നടിമാരും അശോകന്റെ സംഘത്തില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് 25,000 രൂപ വരെയാണ് വിലയിട്ടിരുന്നത്. കിട്ടുന്ന പണത്തിന്റെ ഒരു പങ്കാണ് അശോകന്‍ കൈവശപ്പെടുത്തിയിരുന്നത്. ഇവരുടെ കൈയില്‍ നിന്നും ഒരു കാര്‍, സ്‌കൂട്ടര്‍, ഏഴ് മൊബൈല്‍ ഫോണുകള്‍, 20,000 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കളമശേരി സിഐ എസ്. ജയകൃഷ്ണന്‍, തൃക്കാക്കര എസ്‌ഐ എ.എന്‍. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി സംഘത്തെ പിടിച്ചത്.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/![]()


