‘മുഖം നഷ്ടപ്പെട്ടവര്‍ ഇറക്കുന്ന ഇടയക്കുറിപ്പുകളില്‍ ‘കണ്ണീര്‍ ചാലിച്ച് വേഷം കെട്ടുമ്പോള്‍ ‘ ഹൂ കെയേര്‍സ് ‘

ഹൂ കെയേര്‍സ് ,ആണഹന്തയുടെ പെര്‍വേറ്റഡ് ധാര്‍ഷ്ട്യം പേറുന്ന പുരുഷ മേധാവിത്വം സ്ത്രീകളെ ചവച്ച് തുപ്പി വലിച്ചെറിയുന്നു .അതില്‍ അര്‍മാദിക്കുന്ന വേട്ടക്കാരും താങ്ങികളായ പുരുഷുകളും സ്ത്രീകളുമുണ്ട് . സമൂഹത്തില്‍ ഭയാനകമായ തരത്തില്‍ സ്ത്രീവേട്ട കൂടുന്നു. സമാനാമായി പുരോഹിതവര്‍ഗ്ഗത്തിന്റെ സ്ത്രീ പീഡനങ്ങളും വേട്ടകളും വര്‍ദ്ധിച്ചു വരുന്നു .കോട്ടയത്ത് വിധവയായ സ്ത്രീയെ രമിച്ച ശേഷം ‘വേദനയും സുഖവും അയവിറക്കുന്ന പുരുഷ പുരോഹിതന്റെ സാഡിസ്റ്റ് വോയിസ് ഈ അടുത്താണ് പുറം ലോകം കേട്ടത് .ചില ചാനലുകള്‍ അവയെ വിമര്‍ശിക്കുകയും ചിലര്‍ അനുകൂലിക്കുകയും ചെയ്തു .

സെക്‌സ് ഭക്ഷണം പോലെയാണ് .അത് കിട്ടിയില്ല എങ്കില്‍ ചിലര്‍ക്ക് ഭ്രാന്താകും . ബ്രഹ്‌മചര്യം എടുത്ത് വൈദികര്‍ ആകുന്നവരും പച്ച മാംസം ഉള്ളവരാണ് .അവരെ വശീകരിച്ച് വേട്ടയാടാന്‍ ചില സ്ത്രീകളും ഉണ്ടെന്നുള്ളത് സത്യമാണ് .ചിലപ്പോള്‍ അവരും വിശപ്പിനാല്‍ വേട്ടക്കിറങ്ങും .ഇങ്ങനെയുള്ള വേട്ട തുടരുമ്പോള്‍ പുരുഷ പുരോഹിതര്‍ക്ക് എതിരേ ഇറാനിലടക്കം യുവ തലമുറ രംഗത്ത് വരുന്നുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വെച്ച് അതിക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ ഒന്നാം പ്രതിയായിരുന്നു ഫാ. റോബിന്‍ വടക്കുംചേരി. ചെയ്ത പാപത്തെ വെള്ളപൂശാന്‍ ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന വിചിത്രവാദവും ഫാ റോബിന്‍ ഉയര്‍ത്തിയിരുന്നു.പുതപ്പിട്ടുമൂടണമെന്ന് മറ്റുചിലരും വാദിച്ചു .

കുറ്റങ്ങളെ വെള്ളപൂശാന്‍ ‘ചിലര്‍ കള്ളക്കണ്ണീരുമായി ബലിപീഠത്തിലും എത്തും .പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇതേ റോബിന്‍ ബലിപീഠത്തില്‍ എത്തി ‘ബലിയര്‍പ്പണവും പല ഇടയലേഖനങ്ങളും കണ്ണീരില്‍ ചാലിച്ച് വായിച്ചു.മതാചാര പെര്‍വെര്‍ട്ടുകളെ സംരക്ഷിക്കുന്നതിലും സമാനതയില്‍ രതിവൈകൃതക്കാരായ പുരുഷുകളും യുവതികളും അവര്‍ക്കൊപ്പം ഒന്നിച്ചുണ്ടാകും .

സ്വയം കുഴിച്ച പെണ്‍വേട്ട വാരിക്കുഴിയില്‍ വീണ മത വേഷ പുരുഷുക്കള്‍ ‘മുഖം രക്ഷിക്കാന്‍ ഇറക്കുന്ന ഇടയക്കുറിപ്പുകളില്‍ ‘കണ്ണീര്‍ കൂടി ചാലിച്ച് വേഷം കെട്ടുമ്പോള്‍ ‘ ഹൂ കെയേര്‍സ് ‘ എന്ന് വേഷം കെട്ടിയ പാലക്കാട്ടെ പെര്‍വേറ്റഡ് ധാര്‍ഷ്ട്യം പോലെ ”അഞ്ചുവിളക്കിന്റെ നാട്ടില്‍ നിന്നും പുതിയ കഥകളും ഒളിച്ചോട്ടവും ഉണ്ടാകാം.കൊട്ട വട്ടയാണെങ്കിലും ഇഴുത്തുകള്‍ ഉള്ളപ്പോള്‍ ചോര്‍ച്ച ഉണ്ടാകും .വിശുദ്ധികള്‍ ഒഴുകിപ്പോകും .പണീഷ്‌മെന്റ് ട്രാന്‍സ്പറുകളില്‍ എത്തുന്നവര്‍ക്കും സമാന ചരിത്രങ്ങള്‍ ആയിരിക്കും.

കൊളോണിയലിസം, ആര്യമേധാവിത്തം, ഹിറ്റ്‌ലറിസം, സയണിസം, ഹിന്ദുത്വ, അപ്പാര്‍ത്തീഡ് തുടങ്ങിയ എല്ലാത്തരം വംശീയ മേധാവിത്ത വാദങ്ങളും അശാസ്ത്രീയാടിത്തറയില്‍ പടുത്തയര്‍ക്കപ്പെട്ടവയാണെന്ന് 1950 ല്‍ യുനെസ്‌കോ പ്രഖ്യാപിച്ചിട്ടുണ്ട് . വംശീയവാദം പോലെ പുരുഷമേധാവിത്തവാദവും അശാസ്ത്രീയമാണെന്ന് നരവംശശാസ്ത്രം തെളിയിക്കുന്നു . സൃഷ്ടിവൈവിധ്യത്തെ വിവേചനത്തിനുള്ള മാനദണ്ഡമായുപയോഗിക്കുന്നതിന് ശാസ്ത്രത്തെ (പരിണാമസിദ്ധാന്തത്തെ) കൂട്ടുപിടിക്കുകയായിരുന്നു വംശീയവാദികള്‍ ചെയ്തത്. ഇതേ പ്രക്രിയ തന്നെയാണ് പുരോഹിത-മേലാള ബാന്ധവത്തിലൂടെ പുരുഷാധിപത്യത്തിലും നടക്കുന്നത്.

മനസ്സിന്റെ സ്വാര്‍ത്ഥപരമായ ഇച്ഛയും നീതിയും തമ്മില്‍ നടക്കുന്ന സംഘട്ടനത്തില്‍ വിശ്വാസി നീതിയുടെ പക്ഷത്തു തന്നെയാകണം . ഭരണത്തിലും കുടുംബത്തിലും സമൂഹത്തിലും നീതി നടമാടണം .നീതിക്ക് വേണ്ടി ത്രസിക്കുന്ന മനസ്സുമായിട്ടാകണം വിശ്വാസി ചരിക്കേണ്ടത് . ദൈവം അനീതി പ്രവര്‍ത്തിക്കുന്നവനല്ല . നീതി പ്രപഞ്ചത്തിന്റെ താളവും ലയവുമാണ് . അനീതി നടമാടുമ്പോള്‍ മൗനം ദീക്ഷിച്ചിരിക്കാന്‍ വിശ്വാസിക്ക് കഴിയില്ല . നിലനില്‍ക്കുന്ന വിവിധതരം ആധിപത്യരീതികളെ -പുരുഷാധിപത്യം, നാടുവാഴിത്തം,മുതലാളിത്തം, പൗരോഹിത്യം,എന്നീ പാരമ്പര്യത്തിന്റെ പേരില്‍ ന്യായീകരിക്കുന്നതിനെതിരെയാണ് ആധുനിക ലോകത്തെ യുവതകള്‍ വിമര്‍ശിക്കുന്നത്.

സാമൂഹിക അനീതികളെ ജീവശാസ്ത്ര വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായീകരിക്കുകയാണ്
വംശീയതയും ലിംഗാധിപത്യവും ചെയ്യുന്നത്. വംശങ്ങളും ലിംഗവ്യത്യാസങ്ങളും പ്രകൃതിദത്തമാണെങ്കിലും ഒന്ന് മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠം എന്ന അവസ്ഥയില്ല എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വംശീയമേധാവിത്തത്തിന്റെ ആഗോളാടിസ്ഥാനത്തില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് 1950 ലെ യുനെസ്‌കോ പ്രഖ്യാപനത്തിലൂടെയാണ്.

അനീതികളെ പുതപ്പിട്ടു മൂടി അവതാരങ്ങളെ രക്ഷിക്കാന്‍ പുട്ടിനു പീര പോലെ ന്യായീകരണ ലേഖനത്തില്‍ ‘ഇത്തിരി പഞ്ചിനായ ‘ കണ്ണീരും സഭാവിരുദ്ധതയും കൂടി ലയിപ്പിക്കുമ്പോള്‍” അനീതികള്‍ മറക്കപ്പെടുകയല്ല കൂടുതല്‍ തെളിമയോടെ പുറത്തുവരുകയാണ് . റാക്റ്റിഫിക്കേഷനും റെക്റ്റിഫിക്കേഷനും വീണ്ടും കുരുക്കിലാവുകയാണ്. രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണ് .അത് എല്ലാ പൗരന്മാര്‍ക്കും ബാധകമാണ് .അതിന് അപ്രമാദിത്വ തലങ്ങള്‍ ഒന്നും തന്നെയില്ല

 

Top