തിരുവനന്തപുരം: സോളാറിൽ തലകുനിച്ച് കേരളവും കോൺഗ്രസും .തേവിടിശ്ശി എന്ന് വിളിച്ച് സരിതയെ അപഹസിച്ച കോൺഗ്രസ് ഇന്ന് കണ്ണീർ പൊഴിക്കുന്നു .സോളാര്‍കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയതോടെ സരിതാ എസ് നായരെ ലൈംഗീകമായി പീഡിപ്പിച്ച ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ അഴിക്കുള്ളിലാകുമെന്ന് സൂചന. ഒരു സ്ത്രീയുടെ പരാതിയില്‍ കോവളം എംഎല്‍എയെ പീഡനകേസില്‍ അകതാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സരിതയുടെ പീഡന പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചാല്‍ കേരള രാഷ്ട്രീയം ഇളകി മറിയും. മുന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എംഎല്‍മാരുമുള്‍പ്പെടെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളാണ് പീഡന കേസില്‍ അകതാകുക.മുന്‍ യു.ഡി.എഫ്. സര്‍ക്കാരിലെ പ്രമുഖര്‍ ഉള്‍പ്പെടെ 18 ഉന്നതര്‍ തന്നെ പീഡിപ്പിച്ചതായാണ് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയിലുള്ളത്. പീഡകരുടെ പട്ടികയില്‍ രാഷ്ട്രീയക്കാരും പൊലീസ് ഉന്നതരും മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. ഇവര്‍ക്കെതിരെ പീഡനത്തിന് കേസുവരും. കത്തിലെ പ്രമുഖരായത് പത്തു പേരാണ്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, അനില്‍കുമാര്‍ എന്നിങ്ങനെ നീളുന്നു പ്രമുഖരുടെ പട്ടിക.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു ഗൂഢാലോചനയടക്കം തന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇതേപ്പറ്റി പുനരന്വേഷണം വേണമെന്നും സരിത മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നുു. സോളാര്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി പലര്‍ക്കും വന്‍തുക നല്‍കേണ്ടിവന്നതിനൊപ്പം ശാരീരികമായി വഴങ്ങിക്കൊടുക്കേണ്ടിവന്നതായും ആരോപിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുംവച്ച് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ്. സര്‍ക്കാരില്‍നിന്നു നീതി ലഭിക്കില്ലെന്നു വ്യക്തമായതിനാലാണു സോളാര്‍ കമ്മിഷനില്‍ വസ്തുതകള്‍ തുറന്നുപറയാന്‍ തയാറായതെന്നും വിശദീകരിച്ചിരുന്നു.
വിവിധ പേജുകളിലായി ഇംഗ്‌ളീഷില്‍ തയ്യാറാക്കിയിട്ടുള്ള പരാതിയില്‍ കോഴ കൈപ്പറ്റലും വിവിധ ശാരീരിക മാനസീക പീഡനങ്ങളും ഗൂഢാലോചനയും തെളിവുനശിപ്പിക്കലുകള്‍ക്കും പുറമേ പൊലീസ് ഉന്നതര്‍ തന്റെ പണവും പണ്ടവും ആധുനിക ഉപകരണങ്ങള്‍ മോഷ്ടിക്കലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സരിത ആരോപിച്ചിട്ടുണ്ട്. ഈ പരാതിയില്‍ പറയുന്നവര്‍ക്കെതിരെയെല്ലാം കേസുവരും. ഇതില്‍ പീഡനക്കുറ്റം ആരോപിച്ചവര്‍ക്കെതിരെ ബലാത്സംഗക്കേസും.
ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെപി മോഹനന്‍, കെസി ജോസഫ്, പികെ ജയലക്ഷ്മി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നീ മുന്‍ മന്ത്രിമാരും ഹൈബി ഈഡന്‍, പിസി വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, അബ്ദുള്ളക്കുട്ടി എന്നീ എംഎല്‍എമാരും കെസി വേണുഗോപാല്‍, ജോസ് കെ മാണി, എംകെ രാഘവന്‍ എന്നീ എംപിമാരും എസ്എസ് പളനിമാണി എന്ന കേന്ദ്രമന്ത്രിയും ഇവര്‍ക്ക് പുറമേ വിവിധ വകുപ്പ് ഉന്നതരേയും സന്ദര്‍ശിച്ചിരുന്നതായും ചിലര്‍ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്നും പറയുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ മുന്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ 2013 ജൂണില്‍ തിരുവനന്തപുരത്ത് തന്റെ താമസ സ്ഥലത്തിന് അടുത്തു വച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് വീട് റെയ്ഡ് ചെയ്ത് പണവും സ്വര്‍ണ്ണവും അടങ്ങുന്ന വിലപ്പെട്ട വസ്തുക്കളും ഡിജിറ്റലും അല്ലാത്തതുമായ തെളിവുകളും പിടിച്ചെടുത്തു. തന്റെ മാതാവിനെ മാനസീക പീഡനത്തിന് വിധേയമാക്കിയും താമസിച്ചിരുന്ന വാടകവീട് നഷ്ടപ്പെടുത്തി വഴിയാധാരമാക്കി. രണ്ടു കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ ആരില്‍ നിന്നും ഒരു സഹായവും കിട്ടാത്ത വിധത്തില്‍ പെരുവഴിയിലാക്കി. പിന്നീട് പെരുമ്പാവൂര്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെരച്ചിലില്‍ തന്റെ വീട്ടില്‍ നിന്നും ആറ് മൊബൈലുകളും രണ്ടു ലാപ്‌ടോപ്പുകളും പിടിച്ചെടുത്ത സ്ഥാനത്ത് കോടതിയുടെ മുമ്പാകെ സമര്‍പ്പിക്കപ്പെട്ടത് രണ്ടു മൊബൈലുകളും ഒരു ലാപ്‌ടോപ്പും മാത്രമാണെന്നും സരിത ആരോപിച്ചിരുന്നു.
എറണാകളും സോണിലെ ഐജി ആയിരുന്ന കെ പത്മകുമാറിനും പരാതി നല്‍കിയിരുന്നു. തന്റെ ലാപ്‌ടോപ്പിലും മൊബൈലിലും മാത്രം ഉണ്ടായിരുന്ന ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ഏറ്റവും പ്രതിസന്ധിയിലാക്കിയ ലോകം മുഴുവന്‍ പ്രചരിച്ച അശ്‌ളീല ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും പിന്നില്‍ പത്മകുമാറും ഹരികൃഷ്ണനുമാണോ എന്ന സംശയിക്കുന്നതായും പറയുന്നുണ്ട്. സോളാറുമായി ബന്ധപ്പെട്ട സത്യം മുഴുവന്‍ താന്‍ പറയുമോ എന്ന് മൂന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അനേകം രാഷ്ട്രീയക്കാര്‍ ശക്തമായി ഭയപ്പെട്ടിരുന്നതായും പൊതുജനങ്ങള്‍ക്കിടയില്‍ ഒരു മോശം സ്ത്രീയായി തന്നെ ചിത്രീകരിക്കാനും അതിലൂടെ വായ മൂടിക്കെട്ടാനുമായിരുന്നു ശ്രമം. സത്യം പറഞ്ഞാലും മോശം സ്ത്രീയുടെ വാക്കുകള്‍ക്ക് ആരും ചെവി കൊടുക്കില്ലെന്നായിരുന്നു ഇവര്‍ ചിന്തിച്ചതെന്നും പറയുന്നു.
മൂന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്ന് സരിത ആവര്‍ത്തിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നതായും സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്യപ്പെട്ടതിനാല്‍ അതിലൂടെ സോളാര്‍ പദ്ധതിയിലേക്ക് തനിക്ക് അനേകം ഇടപാടുകാരെ ഉണ്ടാക്കാന്‍ കഴിഞ്ഞതായും പറഞ്ഞു. തങ്ങളുടെ പദ്ധതി അടിസ്ഥാനമാക്കി പുതിയൊരു ഊര്‍ജ്ജ പദ്ധതി രൂപീകരിക്കാന്‍ തന്നില്‍ നിന്നും 1.90 കോടി രൂപയോളം ഉമ്മന്‍ ചാണ്ടി കൈപ്പറ്റിയതായും ആരോപിക്കുന്നു. തോമസ് കുരുവിള വഴി ഡല്‍ഹിയിലും കേരളത്തിലുമായി 1.10 കോടി, 80 ലക്ഷം എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടാണ് പണം കൈപ്പറ്റിയത്. ഇത് തന്റെ കമ്പനിയുടെ സാമ്പത്തികമായ നട്ടെല്ലാണ് ഒടിച്ചത്. എന്നാല്‍ പിന്നീടുണ്ടായ രാഷ്ട്രീയ യുദ്ധത്തില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടുകയും സോളാറിലെ തന്റെ ഇടപെടല്‍ ഉമ്മന്‍ ചാണ്ടി നിഷേധിക്കുകയും ചെയ്തു.
2012 ലാണ് താന്‍ ക്‌ളിഫ് ഹൗസില്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടത്. അത്തരം ഒരാളില്‍ നിന്നും താന്‍ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു. അക്കാലത്ത് കമ്പനി പ്രതിസന്ധിയില്‍ നില്‍ക്കുകയയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ടീമിലെയും ആള്‍ക്കാരെ സഹിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ഈ കാലത്ത് പിസി വിഷ്ണുനാഥ് മാനവിക യാത്രയ്ക്കായി തന്നില്‍ നിന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടു ഘട്ടമായി ഒറ്റപ്പാലത്തും എറണാകുളത്തുമായി രണ്ടുലക്ഷം രൂപ നല്‍കി. ബെന്നി ബഹന്നാന്‍ പാര്‍ട്ടി ഫണ്ടായി അഞ്ചു ലക്ഷം വാങ്ങിയിട്ടുണ്ട്. മോന്‍സ് ജോസഫുമായും അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നതായി പറയുന്നു.
ജോസ് കെ മാണിയും മോശമായി പെരുമാറുകയും ദുരുപയോഗം ചെയ്യുകയുമുണ്ടായി. കോഴിക്കോട് ബ്രാഞ്ച് ഓഫീസ് ഉത്ഘാടനത്തിന് വന്നപ്പോള്‍ എംകെ രാഘവന്‍ കിനാലൂരിലേക്ക് ഒരു സോളാര്‍ പദ്ധതി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നട്ടപ്പാതിരയ്ക്ക് വിളിച്ച് ശല്യം ചെയ്യുന്നതല്ലാതെ ഒന്നും ചെയ്തില്ല. യുപിഎ സര്‍ക്കാരിലെ ധനകാര്യ സഹമന്ത്രി ആയിരുന്ന എസ്എസ് പളനി മാണിക്യം പോലും ശല്യം ചെയ്യുകയും കേരളത്തിലെ ഒരു ബിസിനസ്സുകാരനായ തന്റെ ഇടപാടുകാരന്റെ ആദായ നികുതി പിഴ ഉയര്‍ത്തികാട്ടി 25 ലക്ഷം വാങ്ങി. രമേശ് ചെന്നിത്തലാണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതെന്നും ആരോപിക്കുന്നു. പളനി മാണിക്കത്തെ കാണുമ്പോള്‍ രമേശിന്റെ പി എയും ഒപ്പമുണ്ടായിരുന്നു.
ജിക്കുമോന്‍, സലിംരാജ്, ടെന്നിജോപ്പന്‍, തോമസ് കുരുവിള എന്നിവര്‍ക്കെല്ലാം ടീം സോളാര്‍ കമ്പനിയുടെ മെഗാ പ്രൊജക്ട് പദ്ധതികളുമായി ബന്ധമുണ്ടായിരുന്നു. കൈക്കൂലി ഇടപാടുകള്‍ നടത്തിയിരുന്നത് ഇവരായിരുന്നു. എന്നാല്‍ അന്വേഷണം വന്നപ്പോള്‍ ഇവരെല്ലാം രക്ഷപ്പെടുകയും താന്‍ ബലിയാടാകുകയും ചെയ്തു. എല്ലാ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷിമൊഴികള്‍ വഴിതിരിച്ചുവിടാനും ഗൂഢാലോചന നടത്തിയത് ഉമ്മന്‍ ചാണ്ടിയും തമ്പാനൂര്‍ രവിയും ബെന്നി ബഹന്നാനും ചേര്‍ന്നായിരുന്നു. ബാലകൃഷ്ണപിള്ള, ശരണ്യമനോജ്, ഗണേശ്കുമാര്‍, പ്രദീപ് കുമാര്‍ എന്നിവര്‍ വഴി തന്റെ അമ്മ ഇന്ദിരയെ സമീപിക്കുകയും ചെയ്തു. ഇവരുടെ തുടര്‍ച്ചയായ ഭീഷണിയും സമ്മര്‍ദ്ദവും മൂലം മാതാവ് ഏറെ സമ്മര്‍ദ്ദം അനുഭവിക്കുകയും ചെയ്തു. തന്നെ ഇവര്‍ കൊന്നുകളയുമോ എന്നായിരുന്നു ഭയപ്പെട്ടത്. എന്നാല്‍ ഇതിനിടയില്‍ കോടതി വഴി താന്‍ വിവരം ജനങ്ങളില്‍ എത്തിച്ചുവെന്നും സരിത പറയുന്നു.
കണ്ണുര്‍ മുന്‍ എംഎല്‍എ അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ ബലാത്സംഗം ചെയ്തതായും ഡല്‍ഹിയില്‍ വച്ച് ജോസ് കെ മാണി പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയതായും ഐജി പത്മകുമാര്‍ കലൂരിലെ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിക്കുകയും ഫോണിലൂടെ അശ്‌ളീല സംഭാഷണങ്ങള്‍ നടത്തിയതായും കൊച്ചിന്‍ നഗരത്തിലെ മുന്‍ കമ്മീഷണര്‍ എംആര്‍ അജിത് കുമാര്‍ അശ്‌ളീല ഫോണ്‍ വിളികളും എസ്എംഎസ് അയയ്ക്കലും നടത്തിയിരുന്നെന്നും ആരോപിക്കുന്നുണ്ട്. തന്നെ അറസ്റ്റ് ചെയ്ത മൂന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ കോടതിയില്‍ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗിക വസതിയില്‍ വച്ച് തന്നെ നിര്‍ബ്ബന്ധിതമായി ലൈംഗികതയ്ക്ക് വിധേയമാക്കിയെന്നും ആരോപിക്കുന്നു.