ലൈംഗികാരോപണ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണം..ബിര്‍ള-സഹാറ കേസില്‍ സുപ്രീം കോടതിവിധി സോളാറിലും ?അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശത്തിന് സർക്കാർ

കൊച്ചി:സോളാർ കേസ് വീണ്ടും സജീവമാകുകയാണ് .കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ലെംഗികാരോപണങ്ങള്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് അന്വേഷണസംഘത്തലവന്‍ കൂടിയായ ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. വീണ്ടും നിയമോപദേശം തേടാന്‍ െഹെക്കോടതിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകനിലാണു സര്‍ക്കാർ ശ്രമിക്കുന്നത് എന്ന് സൂചന .ലൈം ഗിക സംതൃപ്തി നേടിയതു െകെക്കൂലിയായി കണക്കാക്കാമെന്ന ശിപാര്‍ശ അടക്കമാണ് ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉടനടി അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദില്‍നിന്നു നിയമോപദേശം തേടിയ മുഖ്യമന്ത്രി വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് ദിവസം വാര്‍ത്താസമ്മേളനം വിളിച്ച് നടപടി പ്രഖ്യാപിച്ചു. അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിനു പുറമേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ െലെംഗികാരോപണങ്ങളില്‍ പോലീസ് അന്വേഷണവുമാണു പ്രഖ്യാപിച്ചത്.SARITHA -OC -SOLAR

സരിതാ നായരുടെ കത്തായിരുന്നു ഇതിനെല്ലാം അടിസ്ഥാനം.അത്രവരെ എല്ലാം തിടുക്കത്തിലായെങ്കിലും അന്വേഷണസംഘത്തെ തീരുമാനിക്കുന്നതിലടക്കം നടപടി നീണ്ടു. വ്യക്തത തേടി കേരള െഹെക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ അരിജിത് പസായത്തിനെ സമീപിച്ചു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടരന്വേഷണം പാടുള്ളൂ എന്ന് ജസ്റ്റിസ് പസായത്ത് നിയമോപദേശം നല്‍കി. ഇത് അന്വേഷണസംഘത്തെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി.തിരുവനന്തപുരത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ മുരുക്കുംപുഴ വിജയകുമാറില്‍നിന്നു നിയമോപദേശം തേടാന്‍ പിന്നീടു തീരുമാനിച്ചെങ്കിലും അദ്ദേഹം പിന്മാറി. സോളാര്‍ കേസിലെ പ്രതിയായ നടി ശാലു മേനോനു വേണ്ടി ഹാജരാകുന്നതിനാലാണു നിയമോപദേശം നല്‍കുന്നതില്‍നിന്നു പിന്മാറുന്നതെന്ന് അദ്ദേഹംപറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു . ഇതേത്തുടര്‍ന്നാണ് െഹെക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സരിതയുടെ കത്ത് നിയമപരമായി നിലനില്‍ക്കുമോ എന്നു കാര്യത്തിലും കത്തിന്റെ ആധികാരികതയിലും അന്വേഷണസംഘത്തിനു സംശയമുണ്ട്. ബിര്‍ള-സഹാറ ഡയറിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ വിധി സോളാര്‍ തുടരന്വേഷണ കാര്യത്തിലും ബാധകമാണോ എന്നും അന്വേഷണസംഘം ഇതിനിടെ പരിശോധിച്ചു. ആധികാരികതയില്ലാത്ത കടലാസുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പാടില്ലെന്നാണ് പ്രധാനമന്ത്രിക്കെതിരേ ആരോപണമുയര്‍ന്ന ബിര്‍ള-സഹാറ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്.

Top