എന്നും ലൈംഗിക ബന്ധത്തിലേർപ്പെടൂ; വ്യായാമവും മാനസിക പിരിമുറുക്കവും കുറയ്ക്കാം

സ്വന്തം ലേഖകൻ

ലണ്ടൻ: ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ വ്യായാമം വേണ്ടെന്നു വയ്ക്കാമെന്നും, മാനസിക പിരിമുറുക്കം കുറയ്ക്കാമെന്നുമുള്ള പഠനറിപ്പോർട്ട് പുറത്ത്. കർട്ടിൻ സർവകലാശാലയിലെ മെന്റൽ ഹെൽത്ത് ആൻഡ് എക്‌സർസൈസ് എക്‌സ്‌പേർട്ട് സംഘം നടത്തിയ പഠനത്തിലാണ് ലൈംഗിക ബന്ധത്തിന്റെ ഗുണങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ദമ്പതിമാർ ദിവസവും ഒരു മണിക്കൂറെങ്കിലും സമയമെടുത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്ത് മൂന്നു ദിവസം വ്യായാമം ചെയ്യുന്നതിനു തുല്യമാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഒരു മാസം തുടർച്ചയായി എല്ലാ ദിവസവും ഒരു മണിക്കൂർ വീതം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ദമ്പതിമാർക്കു അമിതമായുണ്ടായിരുന്ന ഭാരം അഞ്ചും മൂന്നും കിലോ കുറയ്ക്കാൻ സാധിച്ചതായാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.
പല പ്രായഗ്രൂപ്പിലുള്ള, പല സമയത്തു വിവാഹിതരായ അൻപതു പേരെയാണ് പഠനത്തിനു വിധേയരാക്കിയത്. ഇവരിൽ ഓരോരുത്തരെയും ഓരോ സമയത്തു ഒരു മണിക്കൂർ വീതം ഒരു മാസം ലൈംഗിക ബന്ധത്തിനു വിധേയരാക്കി. തുടർന്നു ഇവർക്കു നൽകിയ ചോദ്യാവലിയിൽ നിന്നുള്ള മറുപടിയിലാണ് യൂണിവേഴ്‌സിറ്റി അധികൃതർ നിഗമനത്തിൽ എത്തിച്ചേർന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top