സ്വന്തം ലേഖകൻ
പത്തനംതിട്ട: ലോക്ഡൗൺ പെൺകുട്ടിയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് സ്വർണ്ണവും പണവും കവർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു.
പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അരുൺദേവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.പൊലീസ് കേസെടുത്തതോടെ മെഡിക്കൽ ലീവെടുത്ത ഇയാൾ ഒളിവിൽപോവുകയായിരുന്നു.
റാന്നി സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയാണ് പരാതിക്കാരി. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച പരാതി റാന്നി പോലീസിലേക്കു കൈമാറിയാണ് കേസെടുത്തിരിക്കുന്നത്. എസ്പിയുടെ നിർദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അരുൺദേവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത്, മേയ് 12ന് പരാതിക്കാരിയുടെ വീട്ടിലും പിന്നീട് അരുൺദേവിന്റെ താമസസ്ഥലത്തും വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 1,73,800 രൂപയും സ്വർണാഭരണങ്ങളും പലതവണയായി ഇയാൾ കൈവശപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
വിവാഹ വാഗ്ദാനത്തിൽ നിന്നു അരുൺദേവ് പിൻമാറുന്നുവെന്ന സൂചനയേ തുടർന്നാണ ്പരാതി നൽകിയത്. കഴിഞ്ഞയിടെ അരുൺദേവിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിരുന്നു