മാട്രിമോണി വെബ്‌സൈറ്റിലൂടെ യുവതികളുമായി ചങ്ങാത്തം ഉണ്ടാക്കും ;പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോകും :വ്യാജ പ്രൊഫൈലുണ്ടാക്കി പെൺകുട്ടികളെ പീഡിപ്പിച്ച മെക്കാനിക്കൽ എഞ്ചിനീയർ പിടിയിൽ

സ്വന്തം ലേഖകൻ

മുബൈ: മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതികളുമായി ചങ്ങാത്തം സ്ഥാപിച്ച് പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ മെക്കാനിക്കൽ എഞ്ചിനീയർ പൊലീസ് പിടിയിൽ. കരൺ ഗുപ്ത എന്ന മഹേഷ് ആണ് പൊലീസ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാളെ നവി മുംബൈ പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ നാല് മാസമായി ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികെയായിരുന്നു.

കുറഞ്ഞത് 12 യുവതികളെയെങ്കിലും ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ച് പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുളള യുവതികളായിരുന്നു ഇയാളുടെ ഇരകൾ.

വെബ്‌സൈറ്റിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളുമായി മഹേഷ് ചങ്ങാത്തം സ്ഥാപിക്കുകയും പിന്നീട് ഇവരുടെ ഫോൺ നമ്പർ ചോദിച്ച് വാങ്ങുകയും ഇവരെ പബ്ബുകളിലോ റസ്‌റ്റോറന്റുകളിലോ മാളുകളിലോ വച്ച് കണ്ടുമുട്ടിയ ശേഷം പിന്നീട് പീഡിപ്പിക്കുകയായിപുന്നു പതിവ്.

ഓരോ പെൺകുട്ടികളെ കാണാനും ഇയാൾ ഓരോ ഫോൺനമ്പർ ഉപയോഗിച്ചിരുന്നു. മികച്ച ഹാക്കറുമാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതൽ പരാതികൾ ലഭിക്കാൻ സാദ്ധ്യതയുണ്ട. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും പൊലീസ് അറിയിച്ചു.

Top