ദുഃഖങ്ങൾ മറച്ചുവെച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് ഞാൻ!.പോസ്റ്റിട്ടതും ഇക്കാരണത്താലാണെന്ന് ഷാഹിദാ കമാൽ.

ഇടുക്കി: വണ്ടിപെരിയാറിൽ പീഡനത്തിനരയായി കൊലചെയ്യപ്പെട്ട ആറുവയസുകാരിയുടെ വീട് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ സന്ദർശിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് സന്ദർശന ശേഷം വനിതാ കമ്മീഷനംഗം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിലെ തുടർനടപടികൾ കമ്മീഷൻ നിരീക്ഷിക്കുമെന്നും ഷാഹിദ കമാൽ അറിയിച്ചു.’ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാക്കേണ്ട കാര്യമില്ല, ദുഖങ്ങൾ മറച്ചുവെച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളായതുകൊണ്ടാണ് ചിരിക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കിലിട്ടത്’, ഷാഹിദാ കമാൽ പറഞ്ഞു.

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോൾ ചിരിക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കിലിട്ടതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാഹിദാ കമാലിന്റെ വിശദീകരണം. അതേസമയം വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറു വയസുകാരിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഷാഹിദ കമാൽ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ കുട്ടിയുടെ കുടുംബവുമായി സംസാരിച്ച് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് രക്ഷിതാക്കൾ അറിയിച്ചതായും കേസിലെ തുടർനടപടികൾ കമ്മീഷൻ നിരീക്ഷിക്കുമെന്നും പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം ഷാഹിദ കമാൽ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ കമ്മീഷനംഗത്തോട് പറഞ്ഞത്. മുഖ്യമന്ത്രിയും ഇന്നലെ കുടുംബവുമായി സംസാരിച്ചിരുന്നു. നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും കുടുംബാംഗങ്ങൾ പറഞ്ഞു.അതേ സമയം സന്ദർശനത്തിനു മുൻപ് തന്നെ ഷാഹിദകമാൽ ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. വിവാദമായതിനെ തുടർന്ന് ഫേസ്ബുക്ക് പോസ്റ്റ് ഷാഹിദാ കമാൽ പിൻവലിക്കുകയായിരുന്നു.സുഹൃത്തുക്കളിൽ ചിലർ തെറ്റ് ചൂണ്ടിക്കാണിച്ചു തന്നു. ഉടൻ പോസ്റ്റ്‌ പിൻവലിച്ചുവെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ

വണ്ടിപ്പെരിയാറിലേക്ക് എന്ന തലക്കെട്ടോടുകൂടി ചിരിക്കുന്ന ഫോട്ടോയുള്ള പോസ്റ്റിട്ടത് ഇന്നലെയാണ് . ഇതാണ് വിവാദമായത്. വിനോദയാത്രയ്ക്കല്ല കമ്മീഷനംഗം പോകുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനമുയർന്നത്. കുട്ടിയുടെ വീട്ടിൽ സന്ദർശനത്തിന് ഇന്നാണ് എത്തിയത്. ഷാഹിദയുടെ പോസ്റ്റിനെതിരെ ബിജെപി കോൺഗ്രസ് നേതാക്കളുൾപ്പെടെ വിമർശനവുമായി രംഗത്ത് വന്നിരുന്നു.തുടർന്നാണ് പോസ്റ്റ് പിൻവലിച്ചത്.

Top