സ്ത്രീകൾക്ക് അവരുടെ പ്രശ്‌നങ്ങൾ ഫോണിലൂടെ അറിയിക്കാം..! ഉടനടി നടപടിയെന്ന് വനിതാ കമ്മീഷൻ ; ജില്ലാ ആസ്ഥാനത്തെ ഫോൺ നമ്പറുകൾ ഇവിടെ അറിയാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഫോണിലൂടെ അറിയിക്കാൻ സൗകര്യമൊരുക്കി കേരള വനിതാ കമ്മീഷൻ. കമ്മീഷൻ ഏർപ്പെടുത്തിയിട്ടുള്ള കൗൺസിലർമാർ ഫോണിലൂടെ സ്ത്രീകളുടെ പരാതികൾ കേൾക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യേണ്ട കേസുകൾക്കും കമ്മീഷൻ അംഗങ്ങൾ നേരിട്ട് കേൾക്കേണ്ട കേസുകൾക്കും അപ്പപ്പോൾതന്നെ നടപടി ഉണ്ടാകുമെന്ന് എംസി ജോസഫൈൻ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരമാവധി സമ്പർക്കം ഒഴിവാക്കേണ്ടത് അനിവാര്യമായതിനാലാണ് വനിതാ കമ്മിഷൻ ഈ സൗകര്യം വീണ്ടും ഒരുക്കുന്നതെന്ന് ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ പറഞ്ഞു.

ജില്ലാ ആസ്ഥാനത്തെ ടെലഫോൺ നമ്പറുകൾ ചുവടെ

തിരുവനന്തപുരം : 9495124586, 9447865209
കൊല്ലം : 99957 18666, 94951 62057, 94470 63439
പത്തനംതിട്ട : 9847528017
ആലപ്പുഴ : 9446455657
കോട്ടയം : 94965 72687, 80754 99480
ഇടുക്കി : 9645733967, 7025148689
എറണാകുളം : 9495081142, 9746119911
തൃശ്ശൂർ : 9526114878, 9539401554
പാലക്കാട് : 7907971699
മലപ്പുറം : 7736152307
കോഴിക്കോട് : 9947394710
വയനാട് :9745643015, 9496436359
കണ്ണൂർ : 73565 70164
കാസർഗോഡ് : 9539504440, 9072392951.

Top