സുരേന്ദ്രനെ വിട്ടയക്കണമെന്ന പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ലെന്ന് ഷാജി കൈലാസ്; ദുരുപയോഗം ചെയ്തവര്‍ തിരുത്തണം

ശബരിമല നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും എന്ന പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ തന്റെയോ ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉള്‍പ്പെടുത്തിയത് തങ്ങളുടെ അറിവോടു കൂടിയല്ലെന്ന് ഷാജി കൈലാസ്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ തങ്ങളുടെ പേര് വന്നതെങ്ങനെയെന്ന സംശയത്തിലാണ് സംവിധായകന്‍ ഷാജി കൈലാസും ഭാര്യ ചിത്രയും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാജി കൈലാസ് ഇക്കാര്യം തുറന്ന് പറഞ്ഞത്. പ്രസ്താവനയില്‍ തങ്ങള്‍ ഒപ്പുവച്ചിട്ടില്ലെന്നും പേര് ദുരുപയോഗം ചെയ്തവര്‍ അത് തിരുത്തേണ്ടതാണെന്നും ഷാജി കൈലാസ് പ്രസ്താവനയില്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ എന്റെയും ഭാര്യ ചിത്രാ ഷാജി കൈലാസിന്റെയും പേര് ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടു. ഈ പ്രസ്താവനയില്‍ ഞങ്ങള്‍ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവര്‍ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങള്‍ യോജിക്കുന്നുമില്ല.

വിശ്വസ്തതയോടെ
ഷാജി കൈലാസ്,
ചിത്ര ഷാജികൈലാസ്

Latest
Widgets Magazine