ഞാന്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം…കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഷംന കാസിം മറുപടി പറയുന്നു

കൊച്ചി: മലയാളിക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷംന കാസിം. ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമാലോകത്തും സജീവം. നൃത്തത്തിലൂടെ കടന്നുവന്ന് അഭിനയത്തില്‍ ചുവടുറപ്പിച്ച താരം. കുട്ടനാടന്‍ ബ്ലോഗില്‍ പോലീസ് ഓഫീസറായി ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവന്ന ഷംന ഇപ്പോള്‍ കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ്.

വൈക്കം വിജയലക്ഷ്മിയും ഷമ്ന കാസിമും അതിഥികളായി എത്തിയ പരിപാടിയില്‍ വൈക്കം വിജയലക്ഷ്മി വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചപ്പോഴാണ് ഷംനയോട് അവതാരക വിവാഹക്കാര്യങ്ങള്‍ ചോദിച്ചത്. വീട്ടില്‍നിന്നു രക്ഷപ്പെട്ട് ഇവിടെ വന്നിരുന്നാലും ഉപദ്രവമാണെന്നായിരുന്നു ഷംനയുടെ മറുപടി. മമ്മി രാവിലെയും ഉച്ചയ്ക്ക് രാത്രി ഭക്ഷണം തരുന്നതു പോലെയാണ് കല്യാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടച്ചോന്‍ എനിക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ കല്യാണം എന്തായാലും നടക്കും. കല്യാണം കഴിക്കും അന്ന് എന്ന് എനിക്കു പറയാന്‍ പറ്റില്ല. വരുന്ന ആലോചനകള്‍ക്ക് എന്റെ കാസ്റ്റ് ഒരു പ്രശ്നമാണ്. എല്ലാം നിര്‍ത്തണം. ഡാന്‍സ് നിര്‍ത്തണം, അഭിനയിക്കരുത്. ഞങ്ങള്‍ക്ക് ഇഷ്ടാവുന്നതിന് അവര്‍ അങ്ങനെയാരു അജണ്ട വയ്ക്കും. ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണത്തില്‍” ഷംന പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷംനയെ വളരെ ഇഷ്ടമുള്ള അന്യമതത്തില്‍ നിന്നുള്ള ഒരാള്‍ വന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്കു പ്രശ്നമില്ലെന്നും എന്നാല്‍ മമ്മിയെ ഒരിക്കലും വേദനിപ്പിക്കാനാവില്ലെന്നും മമ്മിയുടെ സന്തോഷമാണ് വലുതെന്നും ഷംന. ഇപ്പോള്‍ വീട്ടിലെല്ലാവരും തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളായ നാലു പേര്‍ക്ക് വിവാഹക്കാര്യം വിട്ടുകൊടുത്തിരിക്കുയാണെന്നും ഷംന വ്യക്തമാക്കി.

Top