Connect with us

Kerala

ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവര്‍ഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ; മലപ്പുറത്തെ ഫ്‌ളാഷ്‌മോബ് നടത്തിയ കുട്ടികളെ പിന്തുണച്ച് ഷംന എവുതുന്നു

Published

on

മലപ്പുറത്ത് ഫ്‌ളാഷ്‌മോബ് നടത്തിയ മുസ്ലീം കുട്ടികള്‍ക്കെതിരെ വന്‍ അധിക്ഷേപമാണ് നടന്നത്. വിമര്‍ശനത്തിന്റെ സ്വരം വളരെ കടുത്തതായിരുന്നു. ഇത്തരം തെറിവിളികള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗത്തുനിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളെ അവഹേളിക്കുന്നവര്‍ക്ക് മറുപടിയുമായി ഷംന കൊളക്കാടന്‍. ഇനിയും ഞങ്ങള്, ചുറുചുറുക്കുള്ള പെണ്‍കുട്ടികള് ആടും, പാടും, കൂട്ടുകൂടും. ഞങ്ങളെ വിലക്കണ ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവര്‍ഗ്ഗപ്പൂങ്കാവനം മ്മക്ക് വേണ്ടെന്നും ഷംന പറയുന്നു.

കുറച്ചുകൊല്ലം മുമ്പ് വളാഞ്ചേരിയില്‍ തെരുവുനാടകം അവതരിപ്പിച്ചപ്പോള്‍ തനിക്കുകിട്ടിയ ചീത്തവിളികളില്‍നിന്നും ഒട്ടും വ്യതസ്തമല്ല, കഴിഞ്ഞ ദിവസം ഫ്ളാഷ് മോബ് കളിച്ച ആ കുട്ടികള്‍ക്ക് കിട്ടിയതെന്നും ഷംന പറയുന്നു.

ഷംന പറയുന്നത് ഇങ്ങനെ:

രണ്ട് കൊല്ലം മുന്‍പ് ശ്രീശങ്കരാചാര്യയില്‍ പഠിക്കുമ്പോള്‍ വളാഞ്ചേരി പരിസരത്ത് ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്നൊരു തെരുവു നാടകം നടത്തി. ആണ്‍ പെണ്‍ സൗഹൃദം, സ്ത്രീ സൗഹൃദ സമൂഹം ഒക്കെത്തന്നെയായിരുന്നു പ്രമേയം. ഒട്ടും സ്വീകാര്യത ഉണ്ടാവില്ല എന്നുറപ്പുണ്ടായിട്ടും വളരെ നന്നായിത്തന്നെ അവതരിപ്പിച്ചു.

അലറി വിളിച്ച പെണ്‍കുട്ടികളെയും കൂട്ടത്തില്‍ തട്ടമിട്ട പെണ്ണിനേയും ഒരിക്കലും നെഞ്ചിലേക്കടുപ്പിക്കാന്‍ തയ്യാറുണ്ടായിരുന്നില്ല അന്നവിടെ കൂടിയവര്‍ക്ക്. നിനക്കൊക്കെപറ്റിയ പണി വേറെയാ ടീ എന്നലറിയത്, ഇവളെയൊക്കെ കയറൂരി വിട്ടതാണോ എന്നൊക്കെ വിളിച്ചു കൂവിയ ചേട്ടന്മാരെ ഓര്‍ക്കുന്നുണ്ട്. തിരിച്ചൊന്നും പറയാതെ പോന്നതിലിന്ന് ഖേദമുണ്ട്.

നാടകം തിരൂര്‍ സ്റ്റാന്റിലും നടത്താന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അസഭ്യവര്‍ഷങ്ങള്‍ കാരണം വേണ്ടെന്ന് വെച്ച് മടങ്ങുകയായിരുന്നു. എത്ര സുന്ദരമായിട്ടാണന്നറിയോ ഞങ്ങളന്നത് അവതരിപ്പിച്ചത്. വളരെ ചുരുക്കം പേരാണെങ്കിലും കാണികളില്‍ ചിലര്‍ പ്രമേയത്തെയും അവതരണത്തെയും കുറിച്ച് നല്ല രീതിയില്‍ പ്രതികരിച്ചിരുന്നു.

ഇനി ഫ്‌ലാഷ് മൊബിലേക്ക് വരാം.അന്നവിടെ മോശം രീതിയില്‍ ആക്രോഷിച്ച ആള്‍ക്കാരാരില്‍ നിന്നും ഇപ്പറയുന്ന ഖുര്‍ആനിന്റെ നടുക്കണ്ടമായ ആള്‍ക്കാരിലും ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല. എന്ത് സുന്ദരമായിട്ടാണ് ആ പെണ്‍കുട്ടികള്‍ഡാന്‍സ് ചെയ്തത്. മലപ്പുറത്തിന്റെ ഒത്ത നടുക്കല്ല, അതിരു കെട്ടി വിലക്കിയിട്ട് സംരക്ഷിക്കുന്ന അനേകായിരം പെണ്‍മനസുകളിലാണവര്‍ തുള്ളിക്കളിച്ചത്. ആ ഒരൊറ്റ ഡാന്‍സുകൊണ്ട് അവര്‍ നരകത്തില്‍ പോവുമെങ്കില്‍ ഒന്ന് ചോദിക്കട്ടെ, ഇക്കണ്ട കാലമത്രയും പെണ്ണുങ്ങളെ സ്വര്‍ഗത്തില്‍ കേറ്റാനുള്ള തത്രപ്പാടിനിടയില്‍ നിങ്ങള്‍ (മനപൂര്‍വ്വം)ചിലരെ വിട്ടു പോയി.

കള്ളുകുടിക്കണ, പെണ്ണുപിടിക്കുന്ന, പലിശ വാങ്ങുന്ന, പലിശ കൊടുക്കുന്ന, മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്ന, അക്രമം കാണിക്കുന്ന, മാതാപിതാക്കളെ അനുസരിക്കാത്ത അവരെ സംരക്ഷിക്കാത്ത അനേകായിരം ആള്‍ക്കാര്‍ ഈ ഭൂമിയിലുണ്ട്. ഇവരെയൊന്നും നേരെയാക്കാതെ പെണ്ണുങ്ങള്‍ ഒന്ന് പുറത്തിറങ്ങിയാല്‍, ഒന്ന് ആടിയാല്‍ അങ്ങ് ചീത്തയാവുമെന്നും നേരെ നരകത്തിലെത്തുമെന്ന് ഭയം കാണിക്കുന്നതിലെയും ലോജിക്ക് എന്തെന്ന് മനസിലായില്ല. ഒട്ടുമിക്ക പെണ്‍കുട്ടികളും ഇത്തരം പരിഹാസങ്ങളും അവഗണനയും കണ്ടും കേട്ടും തന്നയാണ് വളര്‍ന്നു വരുന്നത്.ഒന്നാലോചിച്ചു നോക്കു..

നിങ്ങളുടെ ഒരൊറ്റ നോട്ടം കൊണ്ട്, വാക്കു കൊണ്ട് എത്രയെത്ര ഊര്‍ജസ്വലരായ പെണ്‍കുഞ്ഞുങ്ങളെയാണ് നിങ്ങള്‍ നശിപ്പിച്ചു കളഞ്ഞത്. അതു വഴി അവളുടെ എത്ര മോഹങ്ങളാണ് നിങ്ങള്‍ തല്ലിക്കെടുത്തിയത്. പെണ്ണിനെ കുഴിച്ചുമൂടിയ ജാഹിലീ യ കാലത്തേക്ക് മടങ്ങണമെന്നാണോ നിങ്ങളീ കവല തോറും നടന്ന് സംസാരിക്കുന്നത്?
പൂത്തിരി പോലെ കത്തി നിന്ന് ചിരിക്കണ പെങ്കുട്ട്യോളെ കണ്ടിട്ടുണ്ടോ നിങ്ങള്‍? മനസില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരി കത്തിച്ച് ചുറ്റും പ്രകാശം പരത്തുന്ന ചിലരെ..ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്ന് സമൂഹത്തെ പടുത്തുയര്‍ത്തുന്ന സ്ത്രീകളെ..

തന്നിലെ കഴിവിനെ വളര്‍ത്തി നാടിനുപകരിക്കുന്ന രീതിയില്‍ മാറ്റിയെടുക്കുന്ന പെണ്ണിനെ.. ഇതാ കണ്ടോളൂ.. നരകത്തിലേക്കെന്ന് നിങ്ങള്‍ പറഞ്ഞ ആ പെണ്‍കുട്ടികള്‍ തന്നെയായിരിക്കും നാളെയുടെ ഭാവി.അവര്‍ക്ക് പിന്നില്‍ വരുന്ന ഒരായിരം പെണ്‍മക്കള്‍ക്ക് ഊര്‍ജം പകരാന്‍ അവര്‍ക്കിപ്പോഴേകഴിഞ്ഞു..

പിന്നെ, പുറമെ മതം നന്നാക്കലും അകത്ത് ഉഗ്രന്‍ വിഷവുമായി നടക്കുന്ന മത ഭ്രാന്തന്മാരുടെ സ്ഥാനം ഇപ്പറയുന്ന നരകത്തില്‍ തന്നെയാവും.പെണ്ണിനെതിരെ മതം പറഞ്ഞ് ഇതുപോലുള്ള ആയിരം ആള്‍ക്കാരെ സൃഷ്ടിക്കുന്നതിലും വലിയ തിന്മ വേറെയുണ്ടെന്ന് തോന്നുന്നില്ല.
ഇനിയും പെണ്ണുങ്ങള്‍ ആടും,പാടും,കൂട്ടുകൂടും. ചുറുചുറുക്കുള്ള പെണ്‍കുട്ടികള്‍ തെരുവുകള്‍ കീഴടക്കുക തന്നെ ചെയ്യും. ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവര്‍ഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ..

Advertisement
Crime1 hour ago

ജയിലിനുള്ളിൽ നിന്നും കൊടി സുനിയുടെ ക്വട്ടേഷന്‍; സ്വന്തം ഗുണ്ടകളെ ഒതുക്കാൻ സിപിഎം നീക്കം

Crime2 hours ago

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

Kerala3 hours ago

ബിനോയിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്..!! തിരച്ചിൽ ശക്തമാക്കി പോലീസ്

Kerala19 hours ago

ജേക്കബ് തോമസ് ബിജെപിയിലേയ്ക്ക്..!! ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി; അനുകൂല സാഹചര്യത്തിനായി കാത്തിരിക്കാന്‍ നിര്‍ദ്ദേശം

fb post19 hours ago

ജയരാജന്റെ മക്കള്‍ കല്ല് ചുമക്കുമ്പോള്‍ കോടിയേരിയുടെ മക്കള്‍ ചെയ്യുന്നതെന്ത്? സാമൂഹ്യമാധ്യമങ്ങളിലെ വിഭാഗീയ ചര്‍ച്ചകള്‍ക്കെതിരെ ജയരാജന്‍

Kerala20 hours ago

ബിനോയിയെ അറസ്റ്റ് ചെയ്യില്ല; കണ്ടെത്താൻ കഴിയാതെ പോലീസ്; യുവതിയുടെ മൊഴിയിലും വൈരുദ്ധ്യം

Kerala21 hours ago

കേരളം വീണ്ടും നമ്പര്‍ വണ്‍..!! ഏറ്റവും പുറകിൽ യോഗിയുടെ യുപി; ദേശീയ ആരോഗ്യ സൂചികയില്‍ രണ്ടാം തവണയാണ് മുകളിലെത്തുന്നത്

Entertainment21 hours ago

ടൂപീസില്‍ ചിത്രമെടുത്ത ഡോക്ടര്‍ക്ക് കിട്ടിയത് മുട്ടന്‍പണി; വിവേചനത്തിനെതിരെ പോരാടാന്‍ ഉറച്ച് യുവതി

Kerala22 hours ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Kerala1 day ago

ഇത് കണ്ണില്‍ച്ചോരയില്ലാത്ത തീവെട്ടിക്കൊള്ള..!! 60 രൂപയ്ക്ക് സര്‍ക്കാര്‍ വാങ്ങുന്ന മദ്യം ജനങ്ങള്‍ക്ക് നല്‍കുന്നത് 690 രൂപയ്ക്ക്

Crime2 weeks ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime4 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment1 week ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Crime2 weeks ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Kerala3 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Entertainment2 weeks ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime2 weeks ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime1 week ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Crime6 days ago

തലസ്ഥാനത്ത് 17കാരനെ 45കാരി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു..!! പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

Kerala22 hours ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Trending

Copyright © 2019 Dailyindianherald