ഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം. കനത്ത മത്സരമാണ് ഇരു പാര്‍ട്ടിക്കിടയിലും നടക്കുന്നത്. അതിനിടയില്‍ മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ശിവരാജ് സിംഗ് ചൗഹാന്റെ വസതിയില്‍ നിര്‍ണായക യോഗം ചേരുന്നു. മന്ത്രിസഭ രൂപീകരിക്കാന്‍ ഈ യോഗം നിര്‍ണായകമായേക്കും.
10 സീറ്റുകളില്‍ സ്വതന്ത്രരും ബി.എസ്.പിയും, എസ്.പിയുമാണ് മധ്യപ്രദേശില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇവരുടെ പിന്തുണ ഇവിടെ കോണ്‍ഗ്രസിനാണ്. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി ഭരണം നിലനിര്‍ത്താനുള്ള അവസാന ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണം പിടിച്ചെടുക്കാനായി പതിനെട്ടടവും ബിജെപി പ്രയോഗിക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പാണ്.
മദ്ധ്യപ്രദേശ് ആര് പിടിച്ചെടുക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കയാണ്. കോണ്‍ഗ്രസോ ബി.ജെ.പിയോ ഏറ്റവും വലിയ ഒറ്റ കക്ഷിയാകും.