സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമിയുടെ സഹകരണത്തോടെ എപിസോഴ്സ് സംഘടിപ്പിക്കുന്ന മെഡിക്കൽ കോഡിങ്ങിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് ജനുവരി 20-ന് കൊച്ചിയിൽ

കൊച്ചി: പ്രമുഖ മെഡിക്കൽ കോഡിങ് കമ്പനിയായ എപിസോഴ്സ് കേരളത്തിലെ പ്രമുഖ മെഡിക്കൽ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമിയുമായി സഹകരിച്ച് ജനുവരി 20-ന് കൊച്ചിയിൽ മെഡിക്കൽ കോഡിങ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കലൂർ റിന്യുവൽ സെന്ററിൽ രാവിലെ 9.30 മുതൽ വൈകീട്ട് 3 മണിവരെ നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിൽ ബിരുദധാരികളായ സർട്ടിഫൈഡ് പ്രൊഫഷണൽ കോഡർമാർക്കും പാരാമെഡിക്കൽ, മെഡിക്കൽ ബിരുദമുള്ള നോൺ സർട്ടിഫൈഡ് പ്രൊഫഷണൽ കോഡർമാർക്കും പങ്കെടുക്കാം. ഓൺലൈൻ പരീക്ഷ, ടെക്നിക്കൽ, എച്ച്ആർ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക.

കേരളത്തിലെ റിക്രൂട്ട്മെന്റ് ഡ്രൈവിൽ നിന്നും 300 മെഡിക്കൽ കോഡർമാരെ തെരഞ്ഞെടുക്കാനാണ് എപിസോഴ്സ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ കേരളത്തിലെ അംഗീകൃത റിക്രൂട്ടിങ് പങ്കാളിയായ സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമി അറിയിച്ചു. ഇന്ത്യയിൽ മെഡിക്കൽ കോഡേഴ്സിന് ധാരാളം അവസരങ്ങളുണ്ടെന്നും കോവിഡ് -19 വ്യാപനത്തെ തുടർന്ന് മെഡിക്കൽ കോഡേഴ്സിനുള്ള ഡിമാൻഡ് ഏറെ വർധിച്ചിട്ടുണ്ടെന്നും സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമി സിഇഒ ബിബിൻ ബാലൻ പറഞ്ഞു. നവാഗത കോഡേഴ്സിന് പോലും നല്ല ശമ്പള വ്യവസ്ഥകളാണ് മെഡിക്കൽ കോഡിങ് കമ്പനികൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 പ്രോട്ടോക്കോൾ പൂർണമായി പാലിച്ചാകും റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുകയെന്നും ബിബിൻ ബാലൻ വ്യക്തമാക്കി.

യുഎസിലെ ഇൻഷൂറൻസ് ദാതാക്കൾക്ക് റിസ്‌ക് അഡ്ജസ്റ്റ്മെന്റ് സേവനങ്ങൾ (മെഡിക്കൽ കോഡിങ് സേവനങ്ങൾ) ലഭ്യമാക്കുന്ന യുഎസ് ആസ്ഥാനമായ പ്രമുഖ ആരോഗ്യ സേവന കമ്പനിയാണ് എപിസോഴ്സ്. 2004-ൽ ചെന്നൈയിൽ സ്ഥാപിതമായ എപിസോഴ്സിന് കാലിഫോണിയ, ഫ്ളോറിഡ, ഫിലിപ്പീൻസ്, ഇന്ത്യ (ചെന്നൈ, മുംബൈ, വിജയവാഡ) എന്നിവിടങ്ങളിലായി4000ജീവനക്കാരുണ്ട്. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ഫ്ളോറിഡ ആസ്ഥാനമായ പീക് സൊല്യൂഷൻസ് കമ്പനി ഏറ്റെടുത്തിരുന്നു.

ഒരു ദശാബ്ദത്തിലേറെ കാലം ബിസിനസ് ഫലപ്രാപ്തി അളക്കുന്നതിന് ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനായി ഉത്പന്നങ്ങൾ നിർമിച്ചു വരികയാണ് എപിസോഴ്സ്. മാരകമായ രോഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ മികച്ച രീതിയിൽ ക്രോഡീകരിക്കുന്നതിൽ നിരവധി സ്ഥാപനങ്ങളെ സഹായിക്കുന്നതിൽ എപിസോഴ്സ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്+91 94004 08094, 9400402063എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Top