ഈജിപ്റ്റ് : സംഗീത വീഡിയോയിലെ പഴം കഴിക്കുന്ന രംഗങ്ങളുടെ പേരില്‍ ഈജിപ്ഷ്യന്‍ ഗായിക ഷൈമ അഹമ്മദിന് രണ്ട് വര്‍ഷം തടവ് ശിക്ഷ. സംവിധായകന്‍ മുഹമ്മദ് ഗമാലും ശിക്ഷയനുഭവിക്കണം. ദുരുദ്ദേശപരമായുള്ളതാണ് വീഡിയോ ആല്‍ബത്തിലെ രംഗമെന്ന് ആരോപിച്ചാണ് നടപടി.മാധ്യമങ്ങളിലൂടെ ഷൈമ മാപ്പപേക്ഷിച്ചെങ്കിലും ചെയ്ത തെറ്റിന് അത് പകരമാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. ‘ഐ ഹാവ് ഇഷ്യൂസ്’ എന്ന പേരിലുള്ള വീഡിയോ പുറത്തിറക്കിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. യുവാക്കള്‍ക്ക് ക്ലാസെടുക്കുന്ന അധ്യാപികയായാണ് 25 കാരി ഷൈമ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പാടി അഭിനയിക്കുന്നതിനിടെ പഴവും ആപ്പിളും കഴിക്കുന്ന രംഗങ്ങളുണ്ട്. ഇതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പ്രസ്തുത ദൃശ്യങ്ങള്‍ സദാചാര മൂല്യങ്ങളെ മുറിവേല്‍പ്പിക്കുന്നുവെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ രംഗങ്ങള്‍ ലൈംഗികാസക്തി വളര്‍ത്തുമെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ സംവിധായകന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് അഭിനയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഷൈമയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചയില്‍ വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ച് സംസാരിച്ചതിന് ഈജിപ്ഷ്യന്‍ ചാനല്‍ അവതാരകയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അല്‍ നഹര്‍ ടിവി അവതാരക ദുവാ സലാലയ്ക്ക് കോടതി 3 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ആയിരം ഈജിപ്ഷ്യന്‍ പൗണ്ട് പിഴയൊടുക്കുകയും വേണം. ഇത്തരത്തില്‍ ഈജിപ്റ്റ് ഈ അടുത്ത കാലത്തായി കടുത്ത യാഥാസ്ഥിതിക നിലപാടുകള്‍ സ്വീകരിക്കുകയാണെന്ന് പരക്കെ വിമര്‍ശനമുയരുന്നുണ്ട്.
സംഗീത വീഡിയോയില്‍ അശ്ലീല രീതിയില്‍ പഴം കഴിച്ച് അഭിനയിച്ചതിന് പ്രശസ്ത ഗായികയ്ക്ക് 2 വര്‍ഷം തടവ്
Tags: singer