ക്രൈസ്തവ സഭയ്ക്കുള്ളില്‍ വിവാദം സൃഷ്ടിക്കുന്നവയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പോരാട്ടങ്ങളും അഭിപ്രായങ്ങളും. ആത്മകഥയായ കര്‍ത്താവിന്റെ നാമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ലൂസി കളപ്പുര സഭയ്ക്കുള്ളിലെ വിവാദ നായികയായി ചിത്രീകരിക്കപ്പെട്ടു. ‘കര്‍ത്താവിന്റെ നാമത്തില്‍ എന്ന പുസ്തകരൂപത്തില്‍ കുത്തിക്കെട്ടിയ സാധനം തികഞ്ഞ അശ്ലീലമാണെന്നും വൈദികരെയും സന്യസ്തരെയും കുറിച്ച് അതിലെഴുതിയിരിക്കുന്നതെല്ലാം വെറും വ്യക്തിപരമായ ഭാവനയാണെന്നുവരെ പുസ്തകത്തിന്നെതിരെ ഹൈക്കോടതിയില്‍ വരെ സഭയുമായി ബന്ധപ്പെട്ടവര്‍ ആരോപണങ്ങള്‍ ചൊരിഞ്ഞു..