സ്പീക്കര്‍ ഖേദം പ്രകടിപ്പിക്കണം; വിശ്വാസികളായ ഭക്തജനങ്ങളുടെ മനസില്‍ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ പ്രസ്താവന പാടില്ല; മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ്; ശിവഗിരി മഠം

മിത്ത് വിവാദത്തില്‍ സ്പീക്കര്‍ ഖേദം പ്രകടിപ്പിക്കണമെന്നും എന്നാല്‍ പരാമര്‍ശം വിശ്വാസികളെ ആക്ഷേപിക്കാന്‍ വേണ്ടിയായിരിക്കില്ലെന്നും ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രബോധം ഉണ്ടാകണമെന്ന് പറഞ്ഞത് തെറ്റല്ല. പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും മഠാധിപതി പ്രതികരിച്ചു.

ആക്ഷേപിക്കാന്‍ വേണ്ടിയുള്ളതൊന്നും ആയിരിക്കില്ല സ്പീക്കറുടെ വാക്കുകള്‍. പക്ഷേ വിശ്വാസികളായ ഭക്തജനങ്ങളുടെ മനസിലെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ പ്രസ്താവന പാടില്ല. അങ്ങനെ സംഭവിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കണം. അത് നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്’. സച്ചിദാനന്ദ സ്വാമി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മിത്ത് വിവാദത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്നും സിപിഐഎം യാഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമാണെന്നുമാണ് ഗോവിന്ദന്റെ പുതിയ പ്രതികരണം.

Top