എം.ശിവശങ്കനെതിരെ ഗുരുതരമായ ആക്ഷേപങ്ങൾ..സ്വജനപക്ഷ പാദവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവും.ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; നാളെ വീണ്ടും ഹാജരാകണമെന്ന് എൻഐഎ

സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ എം. ശിവശങ്കനെതിരെ ഗുരുതരമായ ആക്ഷേപങ്ങൾ. സുപ്രധാന പദവിൽ ശിവശങ്കരൻ ജാഗ്രത കാട്ടിയില്ല എന്നും കുറ്റകരമായ സ്വജനപക്ഷപാദം എം. ശിവശങ്കരന്റെ ഭാഗത്ത് ഉണ്ടായെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വിവരിക്കുന്നു. ആരോപണ വിധേയനായ എം.ശിവശങ്കരനെ പൂർണമായും സർക്കാർ കൈയ്യൊഴിയുന്നതിന്റെ സൂചനയാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്.

ഐഎഎസ് ഒഫീസർമാർക്ക് എതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടിയിൽ ചട്ടാനുസ്യതമുള്ള വ്യവസ്ഥയാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. എം. ശിവശങ്കരന്റെ സസ്‌പെൻഷനിലേക്ക് നീണ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പേഴ്‌സണൽ മന്ത്രാലയത്തിന് ലഭിച്ചു. ശിവശങ്കരനെതിരെ ശക്തമായ നിരീക്ഷണങ്ങൾ റിപ്പോർട്ടിൽ ഉൾപക്കൊള്ളിച്ചിട്ടുണ്ട്. ആകസ്മികമായി ഉണ്ടായ പിഴവാണെന്ന ഒരിടത്തും സൂചിപ്പിക്കാത്ത റിപ്പോർട്ട് ഗുരുതരമായ കൃത്യവിലോപം ശിവശങ്കരനിൽ ആരോപിക്കുന്നു. സുപ്രധാന പദവിയിൽ ഇരുന്ന് ശിവശങ്കരൻ വേണ്ട ജാഗ്രത ഇല്ലാതെ പ്രവർത്തിച്ചു. സ്വജനപക്ഷ പാദവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവും ശിവശങ്കരന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായും റിപ്പോർട്ട് വിശദീകരിക്കുന്നു. പേഴ്‌സണൽ മന്ത്രാലയത്തിന് നല്കിയ റിപ്പോർട്ട് ശിവശങ്കരനെ സ്വർണ്ണക്കടത്ത് വിഷയത്തിൽ പൂർണമായി കൈയ്യോഴിയുകയാണെന്ന് വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സ്വർക്കടത്ത് കേസിൽ ഐടി വകുപ്പ് മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. ഒമ്പതരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിനെ ഇന്നു വിട്ടയച്ചത്. അതേസമയം നാളെയും ഹാജരാകാൻ ശിവശങ്കറിനോട് എൻഐഎ നിർദേശിച്ചതായി അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നു പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്നും തിരിച്ച ശിവശങ്കർ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്. പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായതിനാൽ ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സർക്കാരിനും നിർണായകമാണ്.

കേസിന്റെ പ്രാധാന്യവും സംസ്ഥാനത്തെ ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്നതും പരിഗണിച്ച് എഎന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

 

Top