ശോഭയെ ഞെട്ടിച്ച് കേന്ദ്രനേതൃത്വം!പുറത്തക്കാൽ ഭീക്ഷണി പത്ത് മാസത്തിന് ശേഷം ശോഭ ബി ജെ പി വേദിയിൽ!

തൃശൂർ: പാർട്ടിയിൽ നിന്നും പുറത്തക്കൾ ഭീക്ഷണിക്ക് വഴങ്ങി ശോഭ സുരേന്ദ്രൻ ബിജെപി വേദിയിൽ എത്തി.നീണ്ട പത്ത് മാസത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ശോഭാ സുരേന്ദ്രൻ പാർട്ടി വേദിയിലെത്തി. തൃശൂരിൽ ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കുന്ന ബി ജെ പി ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാനാണ് ശോഭ എത്തിയത്. ദേശീയ അദ്ധ്യക്ഷൻ പറഞ്ഞതിൽ കൂടുതലായി ഒന്നും പറയാനില്ലെന്നായിരുന്നു ശോഭ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. താൻ യോഗത്തിൽ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മാദ്ധ്യമങ്ങൾ പല ചോദ്യങ്ങളും ചോദിച്ചെങ്കിലും അതിൽ നിന്നൊഴിഞ്ഞു മാറിയ ശോഭ പാർട്ടി ഭാരവാഹികളുടെ യോഗത്തിലേക്ക് കടക്കുകയാണ് ചെയ്‌തത്. എന്നാൽ കേന്ദ്രനേതൃത്വത്തിന്റെ താക്കീതിന് പിന്നാലെയാണ് ശോഭ പാർട്ടി വേദിയിലെത്തിയത് എന്നാണ് വിവരം. യോഗത്തിനെത്തിയില്ലെങ്കിൽ ഇനി പാർട്ടിയിൽ ഉണ്ടാവില്ലെന്ന കടുത്ത നിലപാട് നേതൃത്വം സ്വീകരിച്ചതോടെയാണ് പത്ത് മാസത്തിന് ശേഷം ശോഭ ബി ജെ പി വേദിയിൽ എത്തിയതെന്നും പറയപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘടന ചുമതലയുളള പ്രഭാരി സി പി രാധാകൃഷ്‌ണൻ ശോഭയെ ഫോണിൽ ബന്ധപ്പെടുകയും ഇന്നത്തെ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തുവെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. യോഗത്തിന് എത്തിയില്ലെങ്കിൽ നാളെ രാവിലെ പത്ത് മണിക്ക് മുമ്പായി ശോഭയെ പാർട്ടിയിൽ നിന്നും പുറത്താക്കി കൊണ്ടുളള തീരുമാനമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ദേശീയഅദ്ധ്യക്ഷൻ ജെ പി നദ്ദയെ നേരിൽ കണ്ട് കാര്യങ്ങൾ സംസാരിക്കാനുളള സാദ്ധ്യത ശോഭ തേടിയെങ്കിലും അതിനും പാർട്ടി അനുമതി നൽകിയില്ലെന്നാണ് സൂചന.

സംസ്ഥാന ബിജെപി പുനസംഘടനയ്ക്ക് ശേഷം പാർട്ടിപരിപാടികളിൽ നിന്നും വിട്ട് നിന്ന ശോഭാ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിന്റെ കർശന നിർദേശത്തെ തുടർന്നാണ് വീണ്ടുമെത്തിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന ധാരണ പൊതുജനങ്ങൾക്കിടയിൽ ഇല്ലാതിരിക്കാൻ യോഗത്തിൽ പങ്കെടുക്കണമെന്നതായിരുന്നു നിർദ്ദേശം. ശോഭയുടെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പ് നൽകിയതായാണ് സൂചന. ശോഭ സുരേന്ദ്രനുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചോ എന്ന ചോദ്യത്തിന് ദേശീയ അധ്യക്ഷൻ ജെപി നദ്ദ പ്രതികരിച്ചില്ല.

രാവിലെ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളും, സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷൻമാരും, പങ്കെടുത്ത സംസ്ഥാന യോഗം നടന്നു. ഉച്ചയ്ക്ക് ശേഷം കേരളത്തിലെ സംഘപരിവാർ നേതാക്കളുമായും, സാമുദായിക സംഘടനാ നേതാക്കളുമായും നദ്ദ കൂടിക്കാഴ്ച നടത്തും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണപരിപാടികൾക്ക് ഔദ്യോഗിക തുടക്കമാകും.

Top