തിരുവനന്തപുരം: ഒടിയന് സിനിമ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണ്. സിനിമയ്ക്കെതിരെ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന തരത്തില്‍ സംവിധായകന് തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിലെ നായിക കൂടിയായ മഞ്ജു വാര്യര്‍ പ്രതികരിച്ചതേയില്ല. മഞ്ജുവിന്റെ മൗനത്തെ പരസ്യമായി വിമര്‍ശിച്ച് വിഎ ശ്രീകുമാര്‍ മേനോന് രംഗത്തെത്തിയിരുന്നു.
അതേസമയം മഞ്ജുവിനെ പിന്തുണച്ച് റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സിനിമ വിജയിച്ചാല്‍ അതില്‍ നടിക്ക് യാതൊരു പങ്കും ഉണ്ടാകില്ലായിരുന്നു താരം പോസ്റ്റിലെഴുതിയിരിക്കുന്നത്.മഞ്ജു വാര്യര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ഊന്നിപ്പറയുന്ന പോസ്റ്റിനു കീഴെ ധാരാളം പേര് വിമര്ശനങ്ങളുമായെത്തിയിട്ടുണ്ട്.
കുറച്ച് പൊരിച്ച മീനെടുക്കട്ടേയെന്ന് കളിയാക്കുന്നവരും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം അവയിലെ നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്ത്തപ്പെടാറുണ്ടെന്നും കുത്തിത്തിരിപ്പുമായി വന്നിരിക്കുകയാണോ എന്നും ചോദിച്ചു കൊണ്ടാണ് കമന്റുകള്‍.