ദുരന്തം, എടുത്ത് കിണറ്റിലിടണം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍’-ഒക്കെ വേദനിപ്പിച്ചു !!

കൊച്ചി:വ്യക്തിജീവിതത്തെ വരെ കടന്നാക്രമിക്കുന്ന സോഷ്യൽ മീഡിയ ട്രോൾ മൂലം പലജീവിതങ്ങളും വേദനിക്കുന്നു .സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകള്‍ എന്ന പേരില്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ പലപ്പോഴും പരിധിവിടുന്നതായി നടി പ്രയാഗ മാര്‍ട്ടിന്‍.ഒരു വ്യക്തിയുടെമേല്‍ ആളുകള്‍ ഇത്തരത്തില്‍ സ്വാതന്ത്ര്യമെടുക്കുന്നത് വേദനാജനകമാണെന്നും പ്രയാഗ പറയുന്നു.

‘ദുരന്തം, എടുത്ത് കിണറ്റിലിടണം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അശ്ലീല കമന്റുകളും കുറവല്ലയെന്ന് പ്രയാഗ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇവരെ പോലെ തനിക്ക് തരം താഴാന്‍ കഴിയില്ലെന്നും പ്രയാഗ പറയുന്നു. പ്രയാഗയ്ക്ക് നേരെ ഇതിനു മുന്‍പും ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.ദീപക് പറമ്പേല്‍ നായകനാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടെ പുതു ചിത്രം. പ്രയാഗയെപ്പോലെ മറ്റു ചില നടിമാരും സോഷ്യല്‍ മീഡിയയിലെ ഇത്തരം ട്രോളുകള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു.

Top