കൊച്ചി:ആലത്തുരിലെ അനിയത്തികുട്ടിയായി മാറിയ രമ്യ ഹരിദാസിനെ പരിഹസിച്ച ദീപ നിഷാന്തിനെതിരെ സോഷ്യൽ മീഡിയായിൽ പ്രതിഷേധം ആളിക്കത്തുകയാണ് ..ദീപയടി …കോപ്പിയടി ടീച്ചറേ പോയി ചത്തുകൂടെ എന്നാണ് ചോദ്യം ...രമ്യാ ഹരിദാസിനെ പരിഹസിച്ച ദീപ നിശാന്തിനെതിരെയുള്ള പ്രതിഷേധം രമ്യക്കുള്ള വോട്ടായി പരിണമിക്കുന്ന അവസ്ഥയിലാണ്. ദീപയുടെ പോസ്റ്റിലെ അവഹേളനവും ജാതി ചിന്തയും സിപിഎം അണികളെ വരെ രമ്യക്ക് അനുകൂലമായി എഴുതാന്‍ പ്രേരിപ്പിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലാണ് രമ്യയ്ക്കുവേണ്ടിയുള്ള ശബ്ദം ഉയര്‍ന്നത്. രമ്യ ജയിച്ചുകാണണമെന്ന് ദേശത്തും വിദേശത്തും ഉളളവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയാണ്. ഈ ഐക്യദാര്‍ഢ്യം പികെ ബിജിവിനെതിരായ വോട്ടായി മാറുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
രമ്യ ഹരിദാസിനെ സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന സപ്പോര്‍ട്ട് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ദീപയെക്കതിരെ ഇട്ട ഒരു കമന്റിന് മാത്രം പത്തൊമ്പതിനായിരം ലൈക്കാണ് ലഭിച്ചിരിക്കുന്നത്.സിപിഎം അനായാസമായി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ആലത്തൂര്‍. എന്നാല്‍ വേറിട്ട പ്രചാരണ ശൈലിയുമായി രമ്യാ ഹരിദാസും മത്സരത്തിനിറങ്ങിയതോടെ മണ്ഡലം കനത്ത പോരിലേക്കാണ് നീങ്ങുന്നത്.
ഇതിനിടെയാണ് രമ്യാ ഹരിദാസിന്റെ വേറിട്ട പ്രചാരണത്തെ ദീപ നിശാന്ത് വിമര്‍ശിച്ചത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു എന്നതൊന്നുമല്ല ഇവിടെ വിഷയമാക്കേണ്ടത്. ഐഡിയ സ്റ്റാര്‍ സിങറോ, അമ്പലക്കമ്മറ്റി തെരഞ്ഞെപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്നുമായിരുന്നു ദീപയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇത് വിവാദമായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/