കൊച്ചി :സോളാര്‍ കേസ് അന്വോഷണത്തെ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഭയക്കുന്നു .തുടര്‍ അന്വോഷണം വന്നാല്‍ ചാണ്ടി ഉമ്മന്‍ കുടുങ്ങുമോ ? എന്തിനാണ് പ്രതിപക്ഷ നേതാവിന്റെയും കോണ്‍ഗ്രസിന്റെയും അഭിപ്രായത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ഇനി ഒരു തുടര്‍ അന്വോഷണം വേണ്ട എന്ന് ചാണ്ടി ഉമ്മന്‍ ശാഠ്യം പിടിക്കുന്നത് ? സംശയകരമാണ് -ദുരൂഹമാണ് എന്നൊക്കെയാണ് പൊതുസമൂഹത്തിന്റെ നിരീക്ഷണം.
സോളാര്‍ കേസില്‍ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിന് നേര്‍ വിപരീത അഭിപ്രായമാണ് ചാണ്ടി ഉമ്മന്‍ പങ്കുവച്ചത്.
സോളാര്‍ കേസില്‍ ആരാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയതെന്ന് എല്ലാവര്‍ക്കും അറിയാം. ഇതൊരു അടഞ്ഞ അധ്യായമാണ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നതാണ് ഇക്കാര്യത്തില്‍ അവസാനവാക്കെന്നും ചാണ്ടി പറഞ്ഞു. ‘ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്’ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.
ജോപ്പന്റെ അറസ്റ്റിനെക്കുറിച്ചുളള വി ഡി സതീശന്റെയും കെ സി ജോസഫിന്റെയും വെളിപ്പെടുത്തലില്‍ ഏതാണ് സത്യമെന്ന് അറിയില്ലെന്നും ചാണ്ടി പറയുന്നു. ഇക്കാര്യം അപ്പയോട് സംസാരിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും താന്‍ അദ്ദേഹത്തോട് ചോദിക്കണമെന്ന് എന്താണ് നിര്‍ബന്ധം?. ചോദിച്ചാലും അതിനെല്ലാം മറുപടി കിട്ടണമെന്നും നിര്‍ബന്ധമില്ല. രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാരുടെ പങ്കിനെക്കുറിച്ചുള്ള ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യത്തിനും ചാണ്ടി ഉമ്മന്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. അച്ചു ഉമ്മന്‍ രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും ചാണ്ടി ഉമ്മന്‍ തറപ്പിച്ചു പറഞ്ഞു. അത് തങ്ങളുടെ തീരുമാനമാണെന്നും ചാണ്ടി പറയുന്നു.
സോളാര്‍ അഴിമതിക്കേസ് കോണ്‍ഗ്രസിലേയും യുഡിഎഫിലേയും പ്രശ്നങ്ങളെ തുടര്‍ന്ന് ഉണ്ടായതല്ലേയെന്ന ചോദ്യത്തിന് ആദ്യം വാര്‍ത്ത കൊടുത്തത് കൈരളി ചാനല്‍ ആണെന്ന് ചാണ്ടി മറുപടി നല്‍കി. കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരുടെ അറസ്റ്റിനെ വിവാദമാക്കിയെന്നുമാണ് ചാണ്ടി പറയുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കാന്‍ പ്രത്യേക വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതായും ചാണ്ടി ഉമ്മന്‍ അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളില്‍ മുഖ്യമന്ത്രി അതീവ താല്‍പര്യം കാണിച്ചിരുന്നു. അതിന് ശേഷവും പലപ്പോഴും ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ചതായും ചാണ്ടി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് ആധുനിക ചികിത്സ നല്‍കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് കുടുംബത്തിന്റെ അവകാശമാണ് എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. ജര്‍മ്മനിയില്‍ പോയി ചികിത്സിക്കേണ്ട ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി ഡയറിയില്‍ എഴുതിയിട്ടുണ്ട് എന്നും ചാണ്ടി പറയുന്നു.