തിരുവനന്തപുരം : മകളായി കാണേണ്ടിയിരുന്നയാളെ ഉമ്മന്‍ ചാണ്ടി പലതവണ ക്ലിഫ് ഹൗസില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു സോളാർ റിപ്പോര്‍ട്ടില്‍ പറയുന്നു.സരിതയില്‍നിന്നു 2.16 കോടി രൂപ പറ്റിയതിന്റെയും ലൈംഗികചൂഷണത്തിന്റെയും പേരില്‍ ഉമ്മന്‍ ചാണ്ടിക്കും പ്രമുഖനേതാക്കള്‍ക്കുമെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണു പ്രധാന ശിപാര്‍ശ. റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിക്കും ആരോപണവിധേയരായ മറ്റു 16 പേര്‍ക്കുമെതിരേ രൂക്ഷപരാമര്‍ശങ്ങളാണുള്ളത്. മന്ത്രിമാരായിരുന്ന ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എം.പിമാരായ ജോസ് കെ. മാണി, കെ.സി. വേണുഗോപാല്‍, ഹൈബി ഈഡന്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്‌മണ്യന്‍, ഐ.ജി: കെ. പത്മകുമാര്‍ എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
മല്ലേലില്‍ ശ്രീധരന്‍നായരില്‍നിന്നു സരിത വാങ്ങിയ പണത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടിക്കു കോഴ നല്‍കിയെന്നാണു കണ്ടെത്തല്‍. ഇടപാടുകാരെ വഞ്ചിക്കാന്‍ ഉമ്മന്‍ ചാണ്ടിയും പഴ്‌സണല്‍ സ്‌റ്റാഫും സരിതയെ സഹായിച്ചു. ഉപഭോക്‌താക്കളെ വഞ്ചിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സരിതയെ സഹായിച്ചു. ആര്യാടന്‍ മുഹമ്മദ് ടീം സോളാര്‍ കമ്പനിയെ എല്ലാ രീതിയിലും സഹായിച്ചു. ആര്യാടന് ഔദ്യോഗികവസതിയില്‍ 27 ലക്ഷം രൂപ കൈമാറി. സരിതയുമായുള്ള ബന്ധം ഉമ്മന്‍ ചാണ്ടി കമ്മിഷനു മുന്നില്‍ മറച്ചുവച്ചതു മുഖ്യമന്ത്രിക്കു ചേരാത്ത നടപടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഴ്‌സണല്‍ സ്‌റ്റാഫ് അംഗം ടെന്നി ജോപ്പന്റെ മൊബൈല്‍ ഫോണുകളില്‍നിന്ന് ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സരിതയെ ബന്ധപ്പെട്ടിട്ടുണ്ട്.
പഴ്‌സണല്‍ സ്‌റ്റാഫിലുണ്ടായിരുന്ന ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള എന്നിവരുടെ ഫോണുകളില്‍നിന്നും സരിതയെ ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ രണ്ടു ലാന്‍ഡ് ഫോണുകള്‍ മുഖേനയും ആശയവിനിമയം നടന്നു. സരിതയുടെ സാന്നിധ്യത്തില്‍ ആര്യാടന്‍ മുഹമ്മദിനെ ഫോണില്‍ ബന്ധപ്പെട്ട്, ആവശ്യമായതു ചെയ്‌തുകൊടുക്കാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. രണ്ടുപേരും പഴ്‌സണല്‍ സ്‌റ്റാഫ് മുഖേന പണമാവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയാണു സരിതയെ പരിചയപ്പെടുത്തിയതെന്നു പൊതുപരിപാടിയില്‍ ആര്യാടന്‍ വ്യക്‌തമാക്കുന്നതിന്റെ സി.ഡി. തെളിവാണ്. ഉമ്മന്‍ ചാണ്ടി ഇതു നിഷേധിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍, മുന്‍ പോലീസ് മേധാവിമാരായ കെ.എസ്. ബാലസുബ്രഹ്‌മണ്യം, ടി.പി. സെന്‍കുമാര്‍, എസ്.ഐ.ടി. തലവനായിരുന്ന എ.ഡി.ജി.പി: എ. ഹേമചന്ദ്രന്‍ തുടങ്ങിയവര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും കമ്മിഷന്‍ കണ്ടെത്തി.സോളാര്‍ കേസ് പ്രതി സരിത എസ്. നായരുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു 2011 മുതല്‍ ബന്ധമുണ്ടെന്നു ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തല്‍.
അതേസമയം കമ്മീഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ലന്ന ഉമ്മൻ ചാണ്ടി .സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക് മെയില്‍ ചെയ്തതിന് പിന്നില്‍ കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബ്ലാക്ക് മെയ്ല്‍ ചെയ്തത് ആരാണെന്നുള്ള കാര്യം പിന്നീട് വെളിപ്പെടുത്തുമെന്നും ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.സരിതയുടെ കത്ത് അടിസ്ഥാനമാക്കിയാണ് തനിക്കെതിരെ കമ്മിഷന്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഈ കത്തിന്റെ ആധികാരികത പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല. രണ്ട് കത്തുകളും വന്ന സാഹചര്യം കമ്മിഷന്‍ പരിഗണിച്ചില്ല. ഈ കത്തില്‍ തന്റെ പേരില്ലെന്ന സ്വതന്ത്ര സാക്ഷിയുടെ മൊഴി പരിഗണിച്ചില്ല. പരസ്യമായി അധിക്ഷേപിക്കാനുള്ള അവസരമാണ് കമ്മിഷന്‍ ഒരുക്കിയത്. ഇത് അനീതിയാണെന്നും രാഷ്ട്രീയ മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു.