സോളാര്‍ കേസില്‍ സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ ബലാത്സംഗ കേസ്; ലൈംഗിക സംതൃപ്തി നേടിയതും അഴിമതിയായി കണക്കാക്കും.കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടി; ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസ്; തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ്.

തിരുവനന്തപുരം:സോളാര്‍ കേസില്‍ സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ ബലാത്സംഗ കേസ് എടുക്കുമെന്ന് സൂചന . കേസെടുത്താൽ നേതാക്കൾ കൂട്ടത്തോടെ ജയിലിൽ പോകും .ഉമ്മൻ ചാണ്ടിയുടെയും കൂട്ടരുടെയും കള്ളങ്ങൾ പൊളിയുകയാണ് . സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശയാനുള്ളത് . റിപ്പോര്‍ട്ടിന്മേലുള്ള നിയമോപദേശം കണക്കിലെടുത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണവും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസുമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കി, സരിത എസ്. നായരുടെ കത്തില്‍ പരാമാര്‍ശിക്കുന്ന എല്ലാവര്‍ക്കുമെതിരെ കേസെടുക്കും. ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്നു രക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി സ്വാധീനിച്ചെന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെതിരായ കണ്ടെത്തല്‍.

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് എ.ഡി.ജി.പി കെ. പത്മകുമാറിനും ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണനും എതിരെ കേസെടുക്കും. പത്മകുമാറിനെ മാര്‍ക്കറ്റ് ഫെഡ് എംഡിയായും അന്നത്തെ അന്വേഷണ സംഘത്തലവന്‍ ഡിജിപി എ. ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി എംഡിയായും മാറ്റി നിയമിച്ചു. സരിതാ എസ്. നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് മുന്‍ എംഎല്‍എമാരായ തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കും. ടീം സോളറിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത മുന്‍ മന്ത്രിമാര്‍ക്കെതിരയും കേസെടുക്കും.മാത്രമല്ല, കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനെത്തുടര്‍ന്ന് ഇനിയും പരാതികള്‍ ലഭിക്കാനും പഴയ കേസുകളില്‍ പുതിയ തെളിവുകളും രേഖകളും ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഇത്തരത്തില്‍ പുതിയ പരാതികളോ രേഖകളോ തെളിവുകളോ ലഭിക്കുകയാണെങ്കില്‍ അവ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013 ജൂലൈ 19ലെ സരിതയുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ സരിതയുമായും അവരുടെ അഭിഭാഷകനുമായും ഫോണില്‍ ബന്ധപ്പെട്ടതായി തെളിവുകളുണ്ടെന്ന നിഗമനം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാനഭംഗത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും ലൈംഗിക സംതൃപ്തി നേടിയത് അഴിമതിയായി കണക്കാക്കി അഴിമതി നിരോധന നിയമം അനുസരിച്ചും കേസെടുക്കാനാണു തീരുമാനിച്ചിരിക്കുന്നത്.

അന്ന് പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ എഴുതിയ കുറിപ്പ് ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. പിന്നീട് ഈ കത്ത് തന്റേതാണെന്നു സരിത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പ്രമുഖ രാഷ്ട്രീയനേതാക്കള്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നു സരിതയുടെ പേരിലിറങ്ങിയ കുറിപ്പില്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെ.സി. വേണുഗോപാല്‍ എംപി, ജോസ് കെ. മാണി എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യം, എഡിജിപി കെ. പത്മകുമാര്‍ തുടങ്ങിയവരുടെ പേരുകള്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്.

കമ്മീഷന്‍ മുന്‍പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സരിതയ്‌ക്കെതിരെ ലൈംഗിക പീഡനവും മാനഭംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയതായി കാണുന്നില്ല. അതിനാല്‍ കത്തില്‍ പേരു പരാമര്‍ശിച്ചവര്‍ക്കെതിരെ ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഭംഗത്തിനും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചു കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താവുന്നതാണെന്ന് അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും (ഡിജിപി) സര്‍ക്കാരിനു നിയമോപദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തു പ്രത്യേക സംഘം അന്വേഷണം നടത്താനാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്.

മാത്രമല്ല, കൈക്കൂലി പണമായി സ്വീകരിച്ചതുകൂടാതെ, സരിതയില്‍നിന്നു ലൈംഗിക സംതൃപ്തി നേടിയതിനെയും അഴിമതി നിരോധന നിയമത്തിന്റെ ഏഴാം വകുപ്പിന്റെ വിശദീകരണ കുറിപ്പിനാല്‍ കൈക്കൂലിയായി കണക്കാക്കാമെന്നു കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സരിതയുടെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താവുന്നതാണെന്ന നിഗമനവും കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ ഭാഗമായി അഴിമതി നടത്തിയതായി കമ്മിഷന്‍ ചൂണ്ടിക്കാട്ടിയ എല്ലാവരുടെയും പേരില്‍ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താവുന്നതാണെന്ന നിയമോപദേശമാണ് സര്‍ക്കാരിനു ലഭിച്ചത്.

പൊലീസ് അസോ സെക്രട്ടറി ജി. ആര്‍ അജിത്തിനെതിരെ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വകുപ്പുതല നടപടിയെടുക്കാനും ക്രിമനല്‍ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.കമ്മിഷൻ റിപ്പോർട്ടിന്മേൽ ഈ മാസം മൂന്നിന് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടും സർക്കാർ നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശം ചൊവ്വാഴ്ച ലഭിച്ചു. കമ്മിഷൻ റിപ്പോർട്ട് പരിശോധിച്ച് ഇരുവരും പ്രത്യേകം നിയമോപദേശം നൽകുകയായിരുന്നു. റിപ്പോർട്ടിനകത്തുള്ള പരാമർശങ്ങളെപ്പറ്റിയുമുള്ള നിയമോപദേശമാണ് നൽകിയിരിക്കുന്നത്. ആറുമാസത്തിനുള്ളിൽ ഇവ നിയമസഭയിൽ സമർപ്പിക്കും.

അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്-

1. ഉമ്മന്‍ ചാണ്ടി (മുന്‍ മുഖ്യമന്ത്രി) കുറ്റം- അഴിമതി, മാനഭംഗം
നടപടി-അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് അന്വേഷണം, മാനഭംഗക്കേസ്, നിലവിലുള്ള കേസുകളില്‍ തുടരന്വേഷണം.

2. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (മുന്‍ മന്ത്രി) കുറ്റം -ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ പൊലീസില്‍ സ്വാധീനം ചെലുത്തി
നടപടി -ക്രിമിനല്‍ കേസ്

3. ആര്യാടന്‍ മുഹമ്മദ് (മുന്‍ മന്ത്രി) കുറ്റം -അഴിമതി, മാനഭംഗം
നടപടി- അഴിമതിക്കും മാനഭംഗത്തിനും കേസ്, തുടരന്വേഷണം. വിജിലന്‍സും പ്രത്യേക അന്വേഷണ സംഘവും അന്വേഷിക്കും.

4. കെ.സി. വേണുഗോപാല്‍ (എംപി) കുറ്റം – അഴിമതി, മാനഭംഗം
നടപടി – അഴിമതിക്കും മാനഭംഗത്തിനും കേസ്

5. അടൂര്‍ പ്രകാശ് (എംഎല്‍എ) കുറ്റം – അഴിമതി, മാനഭംഗം
നടപടി -അഴിമതിക്കും മാനഭംഗത്തിനും കേസ്

6. ഹൈബി ഈഡന്‍ (എംഎല്‍എ) കുറ്റം -മാനഭംഗം
നടപടി -അഴിമതിക്കും മാനഭംഗത്തിനും കേസ്

7. ജോസ് കെ. മാണി (എംപി) കുറ്റം – മാനഭംഗം
നടപടി – അഴിമതിക്കും മാനഭംഗത്തിനും കേസ്

8. എ.പി. അനില്‍കുമാര്‍ (എംഎല്‍എ) കുറ്റം – മാനഭംഗം
നടപടി – അഴിമതിക്കും മാനഭംഗത്തിനും കേസ്

9. പളനിമാണിക്യം (മുന്‍ കേന്ദ്രമന്ത്രി) കുറ്റം – മാനഭംഗം
നടപടി -അഴിമതിക്കും മാനഭംഗത്തിനും കേസ്

10. എന്‍. സുബ്രഹ്മണ്യം (കോണ്‍ഗ്രസ് നേതാവ്) കുറ്റം – മാനഭംഗം
നടപടി- അഴിമതിക്കും മാനഭംഗത്തിനും കേസ്

11. കെ. പത്മകുമാര്‍ (എഡിജിപി) കുറ്റം- മാനഭംഗം, തെളിവു നശിപ്പിക്കല്‍, കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം
നടപടി -ക്രിമിനല്‍ കേസ്, സ്ഥാനമാറ്റം

12 കെ. ഹരികൃഷ്ണന്‍ (ഡിവൈഎസ്പി) കുറ്റം – തെളിവു നശിപ്പിക്കല്‍, കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കല്‍
നടപടി – വകുപ്പുതല നടപടി, സ്ഥാനമാറ്റം, ക്രിമിനല്‍ കേസ്

13. എ. ഹേമചന്ദ്രന്‍ (ഡിജിപി) കുറ്റം- അന്വേഷണത്തിലിടപെട്ടു
നടപടി – പ്രത്യേക സംഘത്തിന്റെ അന്വേഷണം, സ്ഥാനമാറ്റം

14. തമ്പാനൂര്‍ രവി (മുന്‍ എംഎല്‍എ) കുറ്റം- പ്രതികളെ രക്ഷപ്പെടുത്താന്‍ മനഃപൂര്‍വമായി ശ്രമം, ക്രിമിനല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമം, തെളിവുകള്‍ നശിപ്പിക്കല്‍
നടപടി – ക്രിമിനല്‍ കേസ്

15. ബെന്നിബെഹനാന്‍ (മുന്‍ എംഎല്‍എ) കുറ്റം – പ്രതികളെ രക്ഷപ്പെടുത്താന്‍ മനഃപൂര്‍വമായി ശ്രമം, ക്രിമിനല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമം, തെളിവുകള്‍ നശിപ്പിക്കല്‍
നടപടി – ക്രിമിനല്‍ കേസ്

16. ജി.ആര്‍. അജിത് (പൊലീസ് അസോ. മുന്‍ സെക്രട്ടറി) കുറ്റം – സോളര്‍ കേസ് പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങി
നടപടി – വകുപ്പുതല നടപടി, വിജിലന്‍സ് അന്വേഷണം

മാത്രമല്ല, കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനെത്തുടര്‍ന്ന് ഇനിയും പരാതികള്‍ ലഭിക്കാനും പഴയ കേസുകളില്‍ പുതിയ തെളിവുകളും രേഖകളും ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഇത്തരത്തില്‍ പുതിയ പരാതികളോ രേഖകളോ തെളിവുകളോ ലഭിക്കുകയാണെങ്കില്‍ അവ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

 

Top