ന്യുഡൽഹി :കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ആശുപത്രിയിലുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സോണിയയെ വിദഗ്ധ പരിശോധനയ്ക്കു വിധേയയാക്കുമെന്ന് അവരോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച പാർലമെന്റിൽ നടന്ന ബജറ്റ് പ്രസംഗത്തിൽ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല.
സോണിയയെ പരിശോധിച്ച ഡോക്ടര്‍മാര്‍ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ തന്നെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ സോണിയക്കുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സോണിയക്കൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
73കാരിയായ സോണിയക്ക് കടുത്ത പനിയും ശ്വാസ തടസ്സവുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ അസുഖം ഗുരുതരമല്ല. അതേസമയം പതിവ് പരിശോധനകള്‍ക്കായിട്ടാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകീട്ട് ഏഴ് മണിയോടെയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയക്ക് ചില പരിശോധനകള്‍ നടത്തേണ്ടി വരുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വയറുവേദന കടുത്ത രീതിയിലുണ്ട്. നേരത്തെ കേന്ദ്ര ബജറ്റ് അവതരണ വേളയില്‍ അവര്‍ പാര്‍ലമെന്റിലും എത്തിയിരുന്നില്ല. ഇത് അനാരോഗ്യത്തെ തുടര്‍ന്നാണെന്ന് സൂചനയുണ്ട്്. 2011 മുതല്‍ അമേരിക്കയില്‍ സ്ഥിരമായി ചെക്കപ്പിന് പോകാറുണ്ട് സോണിയ.