തർക്കം രൂക്ഷമാകുന്നു; ഡി.സി.സി പുനഃസംഘടനയില്‍ സോണിയ ഗാന്ധിക്ക് കടുത്ത അതൃപ്തി. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും സോണിയ

ന്യുഡൽഹി:കേരളത്തിലെ ഡിസിസി പുനഃസംഘടനയിൽ സോണിയ ഗാന്ധിക്ക് കടുത്ത അതൃപ്തി ഇടപെടുന്നു. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് പാർട്ടി അധ്യക്ഷ വിശദീകരണം തേടി. ഡിസിസി അധ്യക്ഷപട്ടികയില്‍ കെപിസിസിക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും രണ്ട് അഭിപ്രായമാണ്. കെപിസിസിയുമായി സഹകരിക്കേണ്ടതില്ലെന്നായിരുന്നു ഗ്രൂപ്പ് നേതാക്കളുടെ പ്രഖ്യാപനം. ഇതായിരുന്നു ഹൈക്കമാന്റിനെ ആശങ്കപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വിഎം സുധീരന്‍, കെ മുരളീധരന്‍ എന്നിവരുടെ പ്രതികരണങ്ങളും ഹൈക്കമാന്റ് ഗൗരവത്തോടെയാണ് കാണുന്നത്.

മുതിർന്ന നേതാക്കൾ പരാതി അയക്കാനിടയായ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. എത്രയും വേഗം പ്രശ്‌നം പരിഹരിക്കാനാണ് താരിഖ് അൻവറിന് സോണിയ ഗാന്ധിയുടെ നിർദേശം. മുതിർന്ന നേതാക്കളുടെ പരാതി പരിഹരിച്ചതിന് ശേഷം മാത്രമായിരിക്കും ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ രണ്ട് ദിവസത്തിനുള്ളിൽ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പേര് പുറത്തുവിടുമെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും സോണിയ ഗാന്ധിയുടെ ഇടപെടലോടെ പ്രഖ്യാപനം അൽപ്പം നീളാനാണ് സാധ്യത. നേരത്തെ കെ. സുധാകരൻ നൽകിയ പട്ടികയ്‌ക്കെതിരേ പ്രതിഷേധവുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നേരിട്ട് ഇടപെട്ട് സോണിയാ ഗാന്ധി. ഇടഞ്ഞുനില്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ താരിഖ് അന്‍വറിന് സോണിയാഗാന്ധി നിർദേശം നല്‍കി. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച പരാതിയില്‍ അതൃപ്തി അറിയിച്ചുകൊണ്ട് എല്ലാവരേയും പരിഗണിച്ച് മുന്നോട്ട് പോകണമെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

Top